ആധുനിക മനുഷ്യന്‍റെ ഉത്ഭവം എവിടെനിന്നാണ് എന്നത് ഇപ്പോഴും അജ്ഞാതമായിത്തന്നെ തുടരുന്ന വസ്തുതയാണ്. ഒരുപാട് ചര്‍ച്ചകള്‍ക്കും, പഠനങ്ങള്‍ക്കുംശേഷം ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ അതിന് ഉത്തരം കണ്ടെത്തിയിരിക്കുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ അധിവസിച്ചിരുന്ന ഹോമോ സാപ്പിയന്‍സാണ് ഇന്നത്തെ മനുഷന്‍റെ പൂര്‍വികര്‍ എന്ന് അവര്‍ കണ്ടെത്തിയിരിക്കുന്നത്.
200,000 വര്‍ഷങ്ങള്‍ക്ക് മുമ്ബ് സാംബെസി നദിയുടെ തെക്ക് ഭാഗത്തുള്ള ഒരു തണ്ണീര്‍ത്തടത്തിന് സമീപത്താണ് നമ്മുടെ പൂര്‍വികര്‍ അധിവസിച്ചിരുന്നത്. ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഗവേഷകര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ പൂര്‍വികര്‍ ഏകദേശം 70,000 വര്‍ഷത്തോളം ഇവിടെ കഴിഞ്ഞിരുന്നതായി പഠനങ്ങള്‍ പറയുന്നത് മാത്രമല്ല ഈ സ്ഥലം നമീബിയയായും സിംബാബ്‌വെയായും അതിരുകള്‍ പങ്കിടുന്നു.ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, വടക്കന്‍ ബോട്സ്വാനയിലെ ഫലഭൂയിഷ്ഠമായ നദീതടമാണ് എല്ലാ മനുഷ്യരുടെയും ആദ്യഗൃഹം.
ഏറ്റവും ഫലഭൂയിഷ്ഠമായ ഭൂമിയായി ഒരുപാടുകാലം ഈ പ്രദേശം കണക്കാക്കപ്പെട്ടിരുന്നു. 110,000 -നും 130,000 -നും ഇടയില്‍ ഭൂമി വലിയ രീതിയിലുള്ള കാലാവസ്ഥാ വ്യതിയാനത്തിന് വിധേയമായി. കാലാവസ്ഥ വ്യതിയാനം ഈ താഴ്വരയ്ക്ക് പുറത്തുള്ള ഭൂമിയെ ഫലഭൂയിഷ്ഠമാക്കി. പൂര്‍വ്വികരില്‍ ഭൂരിഭാഗവും ഈ പ്രദേശങ്ങളിലേക്ക് കുടിയേറാന്‍ ഇത് കാരണമാക്കുകയായിരുന്നു. ക്രമേണ ലോകത്തിന്‍റെ മറ്റുഭാഗങ്ങളിലേക്കും ഇവര്‍ വ്യാപിക്കുകയും ചെയ്തു.
ഓസ്‌ട്രേലിയയിലെ ജനിതകശാസ്ത്രജ്ഞയായ പ്രൊഫസര്‍ വനേസ ഹെയ്‍സ് പറയുന്നത് ഇങ്ങനെ ”ആധുനിക മനുഷ്യരുടെഉത്ഭവംആഫ്രിക്കയിലാണ്എന്നത്കുറച്ചുകാലമായികണ്ടെത്തിയിരുന്നതാണ്. എന്നാല്‍, കൃത്യമായ സ്ഥലവും, ആവിര്‍ഭാവവും, തുടര്‍ന്നുള്ള വ്യാപനവുമാണ് കണ്ടെത്താന്‍ കഴിയാത്തതിരുന്നത്.”
ഇതു കണ്ടെത്തുന്നതിന് വേണ്ടി ഈ സ്ഥലങ്ങളില്‍ താമസിക്കുന്ന ആളുകളുടെ രക്തസാമ്ബിളുകള്‍ ഗവേഷകര്‍ ശേഖരിക്കുകയും അവരുടെ ഡിഎന്‍എ നിരീക്ഷിക്കുകയും ചെയ്ത്തിരുന്നു. അതിനുശേഷം ഈ ഡാറ്റകള്‍ തമ്മില്‍ താരതമ്യംചെയ്തു.ഭൗതികശാസ്ത്രവും ഭൂമിശാസ്ത്രവും ജനിതകശാസ്ത്രവും ഒന്നിച്ചു ചേര്‍ത്ത് 200,000 വര്‍ഷങ്ങള്‍ക്കുമുമ്ബ് ഉണ്ടായിരുന്ന ഒരു ലോകത്തെ പുനര്‍സൃഷ്ടിക്കാന്‍ അവര്‍ ശ്രമിക്കുകയായിരുന്നു.
ഇങ്ങനെ നടത്തിയ പഠനത്തില്‍ ആധുനിക വിക്ടോറിയ തടാകത്തിന്‍റെ ഇരട്ടി വലിപ്പമുള്ള ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകമായ മക്ഗാദിക്ഗാഡി തടാകവുംഈപ്രദേശത്തായിരുന്നുവെന്ന് അവര്‍ക്ക് കണ്ടെത്താന്‍ സാധിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ മഴയില്‍ മാറ്റം വരുത്തിയതായും അവര്‍ കണ്ടെത്തി.
കാലാവസ്ഥാ ശാസ്ത്രജ്ഞനായ പ്രൊഫസര്‍ ആക്‌സല്‍ ടിമ്മര്‍മാന്‍ പറയുന്നതനുസരിച്ച്, “കാലാവസ്ഥയിലെ ഈ മാറ്റങ്ങള്‍ സസ്യങ്ങളുടെ വളര്‍ച്ചക്ക് കാരണമായി. ഇതനുസരിച്ച് ആദ്യത്തെ കുടിയേറ്റക്കാര്‍ വടക്കുകിഴക്കന്‍ ഭാഗത്തേക്കും, പിന്നീടുള്ളവര്‍ തെക്കുപടിഞ്ഞാറന്‍ ഭാഗത്തേക്കും പോയി. മൂന്നാമത്തെ ജനസംഖ്യ ക്രമേണ വരണ്ട പ്രദേശങ്ങളുമായി പൊരുത്തപ്പെട്ട് മാതൃരാജ്യത്ത് തന്നെ തുടര്‍ന്നു
Post Your Comments