തിരുനെല്‍വേലി: 40 രൂപയുടെ തൈരിന് രണ്ട് രൂപ ജി.എസ്.ടിയും രണ്ട് രൂപ പാക്കേജിംഗ് നിരക്കും ഈടാക്കിയതിനെതിരെ ഉപഭോക്താവ് നിയമനടപടി സ്വീകരിച്ചതോടെ ഹോട്ടലുടമ വെട്ടിലായി. ഹോട്ടലിന് 15000 രൂപ പിഴ ചുമത്തി കണ്‍സ്യൂമര്‍ ഫോറത്തിന്റെ ഉത്തരവ് വന്നു. പതിനായിരം രൂപ പിഴയും 5000 രൂപ പരാതിക്കാരന് കേസിന്റെ ചെലവായും നല്‍കാനാണ് കണ്‍സ്യൂമര്‍ കോടതി ഉത്തരവിട്ടത്.
ജി.എസ്.ടിയായും പാക്കേജിംഗ് ചര്‍ജായും വാങ്ങിയ അധിക നാല് രൂപയും മടക്കിക്കൊടുക്കാന്‍ കണ്‍സ്യൂമര്‍ കോടതി നിര്‍ദ്ദേശിച്ചു തൈരിന് ജി.എസ്.ടി ഈടാക്കാന്‍ നിയമമില്ലെന്ന് കണ്‍സ്യുമര്‍ കോടതി കണ്ടെത്തി.ഒരു മാസത്തിനകം പിഴയൊടുക്കിയില്ലെങ്കില്‍ പരാതിക്കാരനില്‍ നിന്ന് ആറ് ശതമാനം നിരക്കില്‍ പലിശ ഈടാക്കുമെന്നും കണ്‍സ്യൂമര്‍ കോടതി ഉത്തരവിട്ടു.
Post Your Comments