ലണ്ടൻ : ബ്രിട്ടനിലെ തിരഞ്ഞെടുപ്പിൽ മികച്ച നേട്ടം സ്വന്തമാക്കി മുന്നേറി കൺസർവേറ്റീവ് പാർട്ടി. ഫലം പ്രഖ്യാപനം നടത്തിയ 280 സീറ്റുകളില്‍ 140 സീറ്റുകൾ നേടി. ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്നിലെത്തി. അതേസമയം ഫലസൂചനയില്‍ നിരാശയെന്നും ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനമൊഴിയുമെന്നും ജെറോമി കോര്‍ബിന്‍ പറഞ്ഞു.
Also read : ഭീകരാക്രമണം : മരണസംഖ്യ ഉയരുന്നു
കൺസർവേറ്റീവ് പാർട്ടിക്ക് 86 സീറ്റിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും ലേബർ പാർട്ടി ഇരുന്നൂറിൽ താഴെ സീറ്റിൽ ഒതുങ്ങുമെന്നായിരുന്നു നേരത്തെയുള്ള എക്സിറ്റ് പോൾ പ്രവചനം. 650 അംഗ പാർലമെന്റിൽ കൺസർവേറ്റിവ് പാർട്ടി 368ഉം ലേബർ പാർട്ടി 191ഉം സ്കോട്ടിഷ് നാഷണൽ പാർട്ടി 55 ഉം ലിബറൽ ഡെമോക്രാറ്റുകൾ 13 ഉം സീറ്റുകൾ നേടുമെന്നുള്ള എക്സിറ്റ് പോളുകളും പുറത്തുവന്നിരുന്നു. ഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പുകളിൽ ഒരു എക്സിറ്റ്പോൾ ഫലം മാത്രമാണ് വിപീരതമായത്.
Post Your Comments