കോഴിക്കോട്: ഫ്ലാറ്റിൽ കുടുങ്ങിയ നാല് വയസുകാരനെ രക്ഷിക്കാനെത്തിയ അഗ്നിരക്ഷാസേനയോട് പൂട്ട് പൊളിക്കരുതെന്ന് വീട്ടുകാർ. പൂട്ടുപൊളിച്ച് കുട്ടിയെ വേഗം പുറത്തെടുക്കാമെന്ന് അഗ്നിരക്ഷാസേന പറഞ്ഞെങ്കിലും തിനു സമ്മതിക്കാതെ കെട്ടിടത്തിന്റെ മറ്റൊരു വശത്തൂടെ കയറിൽ തൂങ്ങി ഇറങ്ങി ബാൽക്കണിയിൽ കയറിക്കൂടെ എന്ന് അയൽ ഫ്ലാറ്റുകാരും വീട്ടുകാരും ചോദിക്കുകയായിരുന്നു. 18 നിലയുള്ള ഫ്ലാറ്റിൽ നിന്ന് എട്ടാമത്തെ നിലയിലേക്ക് കയർ കെട്ടി ഇറങ്ങാൻ ബുദ്ധിമുട്ടാണെന്നും പൂട്ട് പൊളിച്ച് അകത്ത് കയറുന്നതാണ് എളുപ്പമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Read also: കൊച്ചിയിൽ യുവാവിന്റെ മരണത്തിന് കാരണമായ റോഡിലെ കുഴി അടച്ചു
തുടർന്ന് ഫ്ലാറ്റ് അധികൃതർ ഇടപെട്ട് മരപ്പണിക്കാരനെ വിളിച്ചു വരുത്തി. എന്നാൽ പൂട്ട് പൊളിക്കാതെ നിവൃത്തിയില്ലെന്ന് ആദേഹവും അറിയിച്ചു. തുടർന്ന് പൂട്ട് പൊളിച്ചു അകത്തുകേറി. പുറത്തെ ബഹളങ്ങൾ ഒന്നും അറിയാതെ കുട്ടി അപ്പോൾ സോഫയിൽ കിടന്ന് ഉറങ്ങുകയായിരുന്നു.
Post Your Comments