സേമിയ കട്ലറ്റ് ഉണ്ടാക്കിയിട്ടുണ്ടോ? പരീക്ഷിച്ചുനോക്കൂ
പലതരം കട്ലറ്റുകള്‍ നിങ്ങള്‍ കഴിച്ചിട്ടുണ്ടാകും ഉണ്ടാക്കിയിട്ടുണ്ടാകും. എന്നാല്‍, സേമിയ കട്ലറ്റ് പലര്‍ക്കും പരിചിതമല്ല. രുചികരമായ സേമിയ കട്ലറ്റ് ഉണ്ടാക്കി നോക്കാം.
ആവശ്യമായ ചേരുവകള്‍
സെമിയ- അര കപ്പ്
ഉരുളക്കിഴങ്ങ്- രണ്ട്
ഉള്ളി- ഒരെണ്ണം
ഇഞ്ചി- ചെറിയ കഷ്ണം
വെളുത്തുള്ളി- ആറ് അല്ലി
കറിവേപ്പില- ഒരുപിടി
മല്ലിയില
കാപ്സിക്കം- ചെറിയ കഷ്ണം
ചിക്കന്‍- നാല് കഷ്ണം
മുളകുപൊടി- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
ചിക്കന്‍ മസാല- ഒരു ടീസ്പൂണ്‍
ഉപ്പ്
വെളിച്ചെണ്ണ
തയ്യാറാക്കുന്നവിധം
സേമിയ ആദ്യം വറുത്തത് വേവിച്ചെടുക്കുക. ഇത് അരിപ്പയില്‍ വെള്ളം വാര്‍ത്ത് മാറ്റിവെക്കാം. ഉരുളക്കിഴങ്ങ്, ഉള്ളി, വെളുത്തുള്ളി, ചിക്കന്‍, ഉപ്പ്, ചിക്കന്‍ മസാല എന്നിവ എല്ലാം കൂടെ കുക്കറില്‍ വേവിക്കാം. ഇത് ചൂടാറിയശേഷം ഉടച്ചെടുക്കാം.
മറ്റൊരു പാന്‍ എടുത്ത് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കറിവേപ്പില ഇടാം. അതിനുശേഷം ഉടച്ചെടുത്ത കൂട്ട് ചേര്‍ക്കാം. മല്ലിയില, കാപ്സിക്കം, മുളകുപൊടി, മഞ്ഞള്‍പൊടി, വേവിച്ച് വച്ച സേമിയ എന്നിവ എല്ലാം ചേര്‍ത്ത് ഇളക്കാം.
ഉപ്പ് നമ്മുടെ ആവശ്യത്തിനനുസരിച്ച് ഇടാം. കട്ലറ്റിന്റെ രൂപത്തിലാക്കി മുട്ടയില്‍ മുക്കിയെടുത്ത് ബ്രഡ് ക്രംസില്‍ മുക്കി പൊരിച്ചെടുക്കാം. ടേസ്റ്റി സേമിയ കട്ലറ്റ് തയ്യാര്‍.
Post Your Comments