
മൂന്നാര്‍ : വാഹന യാത്രികരെ ഭീതിയിലാഴ്ത്തി. റോഡിലൂടെ സൈ്വര്യ വിഹാരം നടത്തുന്ന കടുവകള്‍. വാഹനങ്ങളെയൊന്നും ശ്രദ്ധിയ്ക്കാതെ റോഡിന് നടുവിലൂടെയാണ് ഇവരുടെ യാത്ര എന്നതാണ് ഏറെ കൗതുകകരം. മൂന്നാര്‍- ഉദുമല്‍പ്പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ ചിന്നാറിലാണ് കടുവകള്‍ റോഡിലിറങ്ങിയത്. ചിന്നാര്‍ വന്യ ജീവ സങ്കേതത്തിന്റെ ഭാഗമായ എസ് വളവിന് താഴ്ഭാഗത്തായാണ് കടുവകള്‍ എത്തിയത്.
കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ കോയമ്പത്തൂരില്‍ പോയി മടങ്ങി വരികയായിരുന്ന മറയൂര്‍ സ്വദേശി ശക്തിയും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനത്തിന് മുന്നിലാണ് രണ്ട് കടുവകള്‍ എത്തിയത്. കാര്‍ ലൈറ്റിന്റെ വെളിച്ചത്തില്‍ റോഡിന് നടുവിലൂടെ വാഹനത്തിനടുത്തേയ്ക്ക് വന്ന കടുവയുടെ ദൃശ്യം പകര്‍ത്തിയത് ശക്തിയാണ്.
ചിന്നാര്‍ വന്യജീവി സങ്കേതത്തിനൊപ്പം ചേര്‍ന്ന് കിടക്കുന്ന ഇരവികുളം ദേശീയോദ്യാനം, തമിഴ്‌നാടിന്റെ ഭാഗമായ ആനമല ടൈഗര്‍ റിസര്‍വ്വ് എന്നിവടങ്ങളില്‍ നിരവധി കടുവയും പുലിയുമുണ്ട്. എന്നാല്‍ അപൂര്‍വമായേ ഇവ റോഡില്‍ എത്താറുള്ളു.
Post Your Comments