ന്യൂഡല്‍ഹി : രാജ്യസഭയില്‍ പൗരത്വഭേദഗതി ബില്ലിന്മേല് നടന്ന വോട്ടെടുപ്പ് ശിവസേന ബഹിഷ്കരിച്ചു. ചര്‍ച്ചയ്ക്കിടെ ശിവസേന എം.പിമാര്‍ രാജ്യസഭയില്‍ നിന്നിറങ്ങിപ്പോയി. മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ശിവസേനയുടെ നീക്കമെന്നാണ് സൂചന. ലോക്സഭയില്‍ പൗരത്വഭേദഗതി ബില്ലിനെ അനുകൂലിച്ച ശിവസേനയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
ദേശീയ പൗരത്വ ഭേദഗതി ബില്ല് രാജ്യസഭയിലും പാസായി
ഇതേത്തുടര്‍ന്നാണ് ശിവസേന നിലപാട് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.അതേസമയം കസേര മാറുമ്പോള്‍ ശിവസേന എന്തിനാണ് നിറം മാറുന്നതെന്ന് അമിത് ഷാ പരിഹസിച്ചു. എന്നാൽ ശിവസേന അണികളിൽ ശിവസേന വോട്ടു ചെയ്യാതെ സഭ ബഹിഷ്കരിച്ചതിൽ അതൃപ്തി ഉണ്ടെന്നാണ് റിപ്പോർട്ട്. കോൺഗ്രസിന് അനുകൂലമായി വോട്ടു ചെയ്യണമെന്നായിരുന്നു കോൺഗ്രസ്സിന്റെ അന്ത്യശാസനം. എന്നാൽ അത് പോലും ചെവിക്കൊള്ളാതെ ആണ് ശിവസേന സഭ വിട്ടത്.
Post Your Comments