ന്യൂഡല്‍ഹി : ദേശീയ പൗരത്വ ഭേദഗതി ബില്ലിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച് പാകിസ്ഥാനില്‍ നിന്നുമുള്ള ഹിന്ദു അഭയാര്‍ത്ഥികള്‍. മജ്ഞുക തിലക് പ്രദേശത്ത് താമസിക്കുന്നവരാണ് ബില്ല് പാസായതില്‍ ആഹ്ളാദ പ്രകടനം നടത്തി ആഘോഷിക്കുകയാണ് ഇവർ.ദേശീയ പൗരത്വ ഭേദഗതി ബില്ല് ലോക്‌സഭയില്‍ പാസ്സായതില്‍ അതിയായ സന്തോഷം ഉണ്ടെന്ന് അഭയാര്‍ത്ഥിയായ സപ്‌ന പറഞ്ഞു. 2005 ലാണ് താനും കുടുംബവും പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിയത്.
ദേശീയ പൗരത്വം ലഭിക്കുകയാണെങ്കില്‍ ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ കൃഷി ആരംഭിക്കാനാണ് തീരുമാനമെന്നും സപ്‌ന പ്രതീക്ഷ പങ്കുവെച്ചു. 2013 മാര്‍ച്ചിലാണ് താനും കുടുംബവും ഇന്ത്യയിലേക്ക് വന്നത്. ഇപ്പോള്‍ ഏഴ് വര്‍ഷമായി. പാകിസ്ഥാനിലെ സിന്ധിലാണ് താനും കുടുംബവും താമസിച്ചിരുന്നത്. ഇന്ത്യയില്‍ എത്തിയതു മുതല്‍ ഇത്തരം ഒരു നിയമത്തിനായി തങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ദയാല്‍ ദാസ് പറഞ്ഞു.‘
എനിക്ക് ഇവിടെ ഒരു കടയുണ്ട്. കുട്ടികള്‍ പഠിക്കുന്നത് ഇവിടെയാണ്. ഞങ്ങള്‍ ഇങ്ങോട്ടേക്ക് വരുമ്പോള്‍ ഒന്നും തന്നെ കൈവശം ഉണ്ടായിരുന്നില്ല. വിശ്വ ഹിന്ദു പരിഷതിലെയും, ബജ്‌റങ്ക് ദളിലെയും പ്രവര്‍ത്തകരാണ് ഞങ്ങളെ സഹായിച്ചത്. അവരുടെ പിന്തുണയ്ക്ക് അതിയായ നന്ദി അറിയിക്കുന്നു’ -ദാസ് വ്യക്തമാക്കി.ദേശീയ പൗരത്വ ഭേദഗതി ബില്ല് മികച്ച തീരുമാനമാണെന്ന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫൂല്‍വന്ദി വ്യക്തമാക്കി. 2013 ലാണ് താനും കുടുംബവും ഇന്ത്യയിലേക്ക് വന്നത്.
പാകിസ്ഥാനില്‍ തങ്ങള്‍ക്ക് ശരിയായ വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. മുസ്ലീം വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് മാത്രമാണ് പാകിസ്ഥാനില്‍ വിദ്യാഭ്യാസം നല്‍കാറ്. ഇന്ത്യയില്‍ തങ്ങള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്നും ഫൂല്‍വന്ദി കൂട്ടിച്ചേര്‍ത്തു.
Post Your Comments