മുംബൈ : രാജ്യത്ത് കുത്തനെ ഉയര്‍ന്ന ഉള്ളിവില താഴ്ന്ന് തുടങ്ങി. പ്രമുഖ ഉള്ളി വില ഉല്‍പ്പാദന കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക് മേഖലയില്‍ വിളവെടുപ്പ് ആരംഭിച്ചതോടെയാണ് ഉള്ളി വില താഴ്ന്ന് തുടങ്ങിയത്. ഇറക്കുമതി സവാളയും വിപണനിയില്‍ എത്തിക്കഴിഞ്ഞു. കര്‍ണാടകത്തിലെ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ കിലോഗ്രാമിന് 80 രൂപയിലേക്ക് വില താഴ്്ന്നു. കഴിഞ്ഞയാഴ്ച ഇത് 100 150 രൂപയായിരുന്നു.
Read Also : ഉള്ളിവില നിയന്ത്രിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; തീരുമാനമിങ്ങനെ
മഹാരാഷ്ട്രയില്‍ ചില്ലറ വിപണിയിലും സവാള താഴ്ന്ന് തുടങ്ങി. നല്ല സവാളയ്ക്ക് മുംബൈയില്‍ 140 രൂപ വരെ ഈടാക്കിയപ്പോള്‍ നിലവാരം കുറഞ്ഞ സവാളയക്ക് 80 രൂപയാണ് വില.
ചെന്നൈയിലും ഉള്ളി വില താഴ്ന്നു. നല്ല സവാളയ്ക്ക് 130 രൂപയാണ് മൊത്തക്കച്ചവട കേന്ദ്രങ്ങളിലെ വില. കഴിഞ്ഞ ദിവസം വരെ ഇത് 200 രൂപയായിരുന്നു. ആന്ധ്ര, കര്‍ണാടക എന്നിവടങ്ങളില്‍ ചെറിയ ഉള്ളിക്ക് 60 മുതല്‍ 70 വരെയാണ് വില. ഒരാഴ്ച്ചക്കുള്ളില്‍ ഉള്ളിവില സാധാരണ നിലയില്‍ എത്തുമെന്നാണ് മൊത്തവ്യാപാരികളുടെ വിലയിരുത്തല്‍.
Post Your Comments