Latest NewsNewsIndia

ഉള്ളിവില നിയന്ത്രിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; തീരുമാനമിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന ഉള്ളിവില നിയന്ത്രിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സപ്ലൈക്കോ വഴി കിലോക്ക് 35 രൂപ നിരക്കില്‍ ഉള്ളി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി നാസിക്കില്‍ നിന്ന് 50 ടണ്‍ ഉള്ളി എത്തിക്കും. നാഫെഡ് വഴിയാണ് ഉള്ളി എത്തിക്കുന്നത്. സപ്ലൈക്കോ ഉദ്യോഗസ്ഥര്‍ ഇതിനായി നാസിക്കില്‍ എത്തി.

രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ സവാള വില നിയന്ത്രിക്കാന്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടപടി ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് കേന്ദ്ര ഏജന്‍സിയായ നാഫെഡ് വഴി സവാള സംഭരിക്കാന്‍ അത് കുറഞ്ഞ വിലയില്‍ കേരളത്തിലെത്തിച്ച് വിതരണം ചെയ്യാനുമുള്ള പദ്ധതി തയ്യാറാക്കിയത്.

രാജ്യത്ത് പലയിടങ്ങളിലും ഉള്ളിവില കിലോയ്ക്ക് 80 രൂപവരെയായിരുന്നു. കുതിച്ചുകയറുന്ന വില നിയന്ത്രിക്കാന്‍ കേന്ദ്ര വാണിജ്യ – വ്യവസായ മന്ത്രാലയം നേരത്തെ ഉള്ളിക്കയറ്റുമതി നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. രാജ്യത്തിന് പുറത്തേക്കുള്ള കയറ്റുമതി നിരോധിച്ച സാഹചര്യത്തില്‍ കേരളത്തിനാവശ്യമായ ഉള്ള സംഭരിച്ചെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ ഉള്ളി സംസ്ഥാനത്തെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍ ഇപ്പോള്‍.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉള്ളിയുടെ വില എണ്‍പത് ശതമാനത്തോളം വര്‍ധിച്ചിരുന്നു. മഹാരാഷ്ട്രയിലെയും കര്‍ണാടകത്തിലെയും ഉള്‍പ്പെടെ കൃഷിയിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാവുകയും ഉള്ളിക്കൃഷി വ്യാപകമായി നശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് രാജ്യത്ത് ഉള്ളിവില കുതിച്ചുയര്‍ന്നത്. വിതരണം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടും ഉള്ളി വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി വെള്ളപ്പൊക്ക ദുരിതബാധിതരായ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിലും ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയായി ഉയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button