Latest NewsNewsIndia

ഗര്‍ഭിണിയെ കാമുകന്‍ തീകൊളുത്തി കൊന്നു

പാറ്റ്‌ന: ഒരുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ കാമുകന്‍ തീകൊളുത്തി കൊലപ്പെടുത്തി. ബിഹാറിലെ ബേഠിയയില്‍ ആണ് സംഭവം. എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ ബേഠിയയിലെ ഒരു ആശുപത്രിയില്‍ ഇന്നലെ പ്രവേശിപ്പിച്ചിരുന്നു. കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി പാറ്റ്‌നയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് മരണം. വിവാഹ വാഗ്ദാനം നടത്തി പെണ്‍കുട്ടിയെ യുവാവ് ദുരൂപയോഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ സുഹൃത്തുക്കളുമായി ചേര്‍ന്ന് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ യുവാവ് പദ്ധതിയിട്ടു. പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കാണെന്ന് അറിഞ്ഞ പ്രതി സുഹൃത്തുക്കളുമായെത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മുഖ്യപ്രതിയെ പൊലീസ് കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button