ന്യൂഡല്‍ഹി: ഇന്ത്യാവിഭജനം ചരിത്രത്തിലെ വലിയ തെറ്റെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യം വിഭജിച്ചത് മൂലമാണ് ദേശീയ പൗരത്വ ഭേദഗതി ബില്‍ അനിവാര്യമായതെന്നും അദ്ദേഹം രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.മതത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് രാജ്യത്തെ വിഭജിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായ തെറ്റ് തിരുത്താനാണ് ബില്‍. വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയല്ല തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വം എന്നത് മുസ്ലിംകളെ കുറിച്ച് മാത്രമാണോ എന്നും അദ്ദേഹം ചോദിച്ചു.
മതേതരത്വം എന്നത് മുസ്ലിങ്ങളെ കുറിച്ച് മാത്രമാണോ എന്നും അദ്ദേഹം ചോദിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് രാജ്യത്തെ വിഭജിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായ തെറ്റ് തിരുത്താനാണ് ബില്‍. വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയല്ല തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെ ഇന്ത്യ എന്നും സംരക്ഷിച്ചിട്ടുണ്ട്. മുസ്ലിംകള്ക്ക് പൗരത്വത്തിന് അപേക്ഷ നല്‍കാം. 566 മുസ്ലിംകള്ക്ക് പൗരത്വം നല്‍കിയിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് ഒന്നും ഭയപ്പെടാനില്ല. ലങ്കന്‍ തമിഴര്‍ക്ക് മുന്‍പ് പൗരത്വം നല്‍കിയിട്ടുണ്ടെന്നും ഇന്ത്യ ഒരിക്കലും മുസ്ലിം മുക്തം ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ബിൽ: രാജ്യ സഭയിൽ വോട്ടെടുപ്പ് ആരംഭിച്ചു
മുസ്ലിങ്ങള്‍ മാത്രമാണോ ന്യൂനപക്ഷങ്ങള്‍. പാർലമെന്റിനെ കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.മമതാ ബാനര്‍ജി നേരത്തെ ലോക്സഭയില്‍ ബംഗ്ലാ കുടിയേറ്റ വിഷയം ഉന്നയിച്ചിരുന്നതായും അമിത് ഷാ പറഞ്ഞു. ഇതിനെതിരെ എതിര്‍പ്പുമായി തൃണമൂല്‍ അംഗങ്ങളും രംഗത്തെത്തി. ദേശീയ പൗരത്വ ഭേദഗതി ബില്ലില്‍ വിവാദം പേടിച്ച് ശക്തമായ നടപടികളില്‍നിന്ന് പിന്തിരിയില്ല. പലതും തിരുത്താന്‍ കൂടിയാണ് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. രാജ്യത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക കൂടിയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Post Your Comments