ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ഇപ്പോള്‍ പ്രതിഷേധിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ ഇരട്ടത്താപ്പുകളുടെ കൂടുതല്‍ രേഖകള്‍ പുറത്ത്. നേരത്തെ കോൺഗ്രസ്സിന്റെ മൻമോഹൻ സിങ് 2003 ല്‍ പൗരത്വ ഭേദഗതിയെ അനുകൂലിച്ചതിന്റെ രേഖകൾ പുറത്തു വന്നെങ്കിൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് പ്രകാശ് കാരാട്ടിന്റെ കത്താണ്. നേരത്തെ കോണ്‍ഗ്രസും സിപിഎമ്മും ആവശ്യപ്പെട്ട കാര്യം തന്നെയാണ് ഇപ്പോൾ മോദി സർക്കാർ ചെയ്യുന്നത് . എന്നാല്‍ ഇപ്പോള്‍ ബില്ലിനെ ഇവരെല്ലാം എതിര്‍ക്കുന്നത് രാജ്യത്ത് അസ്ഥിരതയുണ്ടാക്കാനാണെന്നും ബില്ലിനെ എതിര്‍ക്കുന്ന മതതീവ്രവാദികളെ പിന്തുണയ്ക്കാനുമാണെന്നാണ് ആരോപണം ഉയരുന്നത്.
2012 ല്‍ സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് അന്നത്തെ പ്രധാനമന്ത്രി മന്മോഹന്‍ സിംഗിനയച്ച കത്തും സിപിഎം കോഴിക്കോട് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയവുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.ബംഗ്ലാദേശില്‍ നിന്നുമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കണമെന്ന് 2003 ല്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ ആവശ്യപ്പെട്ടത് ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചാണ് 2012 ല്‍ കാരാട്ട് മന്മോഹന്‍ സിംഗിന് കത്തെഴുതിയത്. ബംഗ്ലാദേശില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ ചരിത്രപരമായ കാരണങ്ങള്‍ കൊണ്ടാണ് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായെത്തിയത്.
സാമ്പത്തിക പ്രശ്നത്തിന്റെ പേരില്‍ കുടിയേറിയവരെക്കാള്‍ വ്യത്യസ്തമാണ് ഇവരുടെ സ്ഥിതി എന്ന് കാരാട്ട് ചൂണ്ടിക്കാട്ടുന്നു. ജനം ടിവിയാണ് ഇത് പുറത്തു വിട്ടത്. വംശഹത്യ അനുഭവിക്കേണ്ടി വന്ന ബംഗ്ലാദേശില്‍ നിന്നുള്ള ന്യൂനപക്ഷങ്ങളെപ്പറ്റി വിശാലമായി ചിന്തിക്കണമെന്നായിരുന്നു 2003 ല്‍ മന്മോഹന്‍ രാജ്യസഭയില്‍ പറഞ്ഞത്. അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി എല്‍.കെ അദ്വാനി ഉറപ്പ് നല്‍കിയ കാര്യവും കത്തില്‍ പറയുന്നുണ്ട്. അന്ന് ഇക്കാര്യം ആവശ്യപ്പെട്ട മന്മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിട്ടും നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന പരാതിയും കത്തില്‍ ഉന്നയിക്കുന്നു.
ഇന്ത്യ മുഴുവനുള്ള നിര്‍ഭാഗ്യവാന്മാരായ ബംഗ്ലാദേശ് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നിയമം ഭേദഗതി ചെയ്യണമെന്നാണ് കത്തില്‍ കാരാട്ട് അവസാനമായി ആവശ്യപ്പെടുന്നത്.2012 ഏപ്രിലില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലും ഇത് പ്രമേയമായി അവതരിപ്പിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ള ന്യൂനപക്ഷ അഭയാര്‍ത്ഥികളില്‍ നല്ലൊരു പങ്കും പട്ടികജാതി വിഭാഗത്തില്‍ പെടുന്നവരാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഇവര്‍ക്ക് പൗരത്വം ലഭിക്കാന്‍ ആവശ്യമായ ഭേദഗതി വേണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ , പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള നിബന്ധനകള്‍ ഇളവു വരുത്തിയാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ ബില്‍ അവതരിപ്പിക്കുന്നത്.
Post Your Comments