ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജിയും ഭാര്യയും നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങി. വേദിയിൽ ശ്രദ്ധേയമായത് അവരുടെ പരമ്പരാഗത ഇന്ത്യന്‍ വേഷമാണ്. അഭിജിത് ബാനര്‍ജി കസവ് മുണ്ടും ജോധ്പുരി സ്യൂട്ടുമണിഞ്ഞപ്പോള്‍ എസ്തര്‍ ഡഫ്‌ലോ നീല സാരിയിലാണ് എത്തിയത്. ഇവര്‍ക്കൊപ്പം പുരസ്‌കാരം പങ്കിട്ട അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ മൈക്കല്‍ ക്രെമ്മര്‍ അമേരിക്കന്‍ വേഷത്തിലെത്തി.
ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഒക്ടോബറില്‍ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാര ജേതാക്കളായി ഇവരെ തിരഞ്ഞെടുത്തത്. അമര്‍ത്യാസെന്നിന് ശേഷം സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് അഭിഷേക് ബാനര്‍ജി. കൊല്‍ക്കത്തയിലാണ് അഭിഷേക് ബാനര്‍ജി ജനിച്ചത്.
ALSO READ: ജിസിസി ഉച്ചകോടിയ്ക്ക് സമാപനം : ഇറാന് എതിരെ ജിസിസി രാഷ്ട്രങ്ങള്‍ ഒറ്റക്കെട്ട്
മസചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രഫസര്‍മാരാണ് അഭിഷേകും ഡഫ്‌ലോയും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറാണ് ക്രെമ്മര്‍.
Watch Abhijit Banerjee, Esther Duflo and Michael Kremer receive their medals and diplomas at the #NobelPrize award ceremony today. Congratulations!
They were awarded the 2019 Prize in Economic Sciences “for their experimental approach to alleviating global poverty.” pic.twitter.com/c3ltP7EXcF
— The Nobel Prize (@NobelPrize) December 10, 2019
Post Your Comments