കൊച്ചി: ബിപിസിഎൽ സ്വകാര്യവത്കരണത്തിനെതിരെ കൊച്ചിൻ റിഫൈനറിയിൽ സമരം ചെയ്യുന്ന തൊഴിലാളികൾക്ക് പിന്തുണയുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നെത്തും. രണ്ടായിരത്തോളം സ്ഥിരം തൊഴിലാളികളും, 9,000 താൽകാലിക ജീവനക്കാരുമുള്ള കൊച്ചിൻ റിഫൈനറിയിൽ വിവിധ തൊഴിലാളി യൂണിയനുകൾ സമരം നടത്തുകയാണ്. ഉച്ചയ്ക്ക് 3.30നാണ് സമരവേദിയിൽ യെച്ചൂരി എത്തുന്നത്. രാവിലെ എറണാകുളം സെന്റ് തെരേസാസ് കോളേജിലെ പരിപാടിയിലും ഇഎംഎസ് പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന സെമിനാറിലും അദ്ദേഹം പങ്കെടുക്കും.
Post Your Comments