KeralaLatest NewsNews

ദേശീയ മാധ്യമങ്ങള്‍ നിശബ്ദത വെടിയണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍

തൃശൂര്‍: ദേശീയ മുഖ്യധാര മാധ്യമങ്ങള്‍ മാധ്യമ സ്വാതന്ത്ര്യമെന്ന വിഷയത്തില്‍ കുറ്റകരമായ നിശബ്ദത പാലിക്കുകയാണെന്നും ഇത് ഉപേക്ഷിക്കണമെന്നും വ്യക്തമാക്കി മന്ത്രി വി എസ് സുനില്‍കുമാര്‍. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ചട്ടുകങ്ങളായി മാറിയിരിക്കുകയാണ് ഭൂരിഭാഗം മുഖ്യധാര മാധ്യമങ്ങളും. മാധ്യമ സ്വാതന്ത്ര്യം നിരന്തര വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് കാശ്മീരിലെ പ്രശ്‌നങ്ങളെ കണ്ടില്ലെന്ന് നടിച്ചത് ഇതിനാലാണ്. ഭരണകൂട സംവിധാനങ്ങള്‍ക്ക് കീഴ്‌പെട്ടത് കൊണ്ടാണ് കാശ്മീരിലെ പ്രത്യക്ഷ പ്രതിസന്ധിയില്‍ പോലും ഇന്ത്യയിലെ വലിയ വിഭാഗം മാധ്യമങ്ങള്‍ നിശ്ബദരായതെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: ഈ സംസ്ഥാനത്ത് രണ്ട് ദിവസത്തേയ്ക്ക് മൊബൈല്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക്

ഭരണകൂടം അവരുടെ താല്‍പര്യ സംരക്ഷണത്തിനുതുകം വിധം പൊതുസമ്മതി തീര്‍ക്കാന്‍ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് പി രാജീവ് പറഞ്ഞു. ഏതാണ് സത്യം ഏതാണ് മിഥ്യയെന്ന് തിരിച്ചറിയാത്ത കാലത്താണ് പൊതുജീവിതം മുന്നോട്ടു പോകുന്നത്. അത് വ്യക്തമാക്കാതെയാണ് മാധ്യമങ്ങളുടെ നിശ്ബദതയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button