മക്കളെ വളര്‍ത്താന്‍ കഴിയുന്നില്ലെന്നും കുഞ്ഞുങ്ങളെ വേണ്ടെന്നും പറഞ്ഞ് കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നവരും കൊന്നുകളയുന്നവരുമുള്ള ഇന്നത്തെ സമൂഹത്തിനു മുന്നില്‍ ഒരമ്മയുടെ സ്നേഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. കളികളത്തില്‍ ഇരുന്ന് കുഞ്ഞിന് മുലയൂട്ടുന്ന ഒരമ്മയുടെ ചിത്രം
നിങ്ലൂണ്‍ ഹംഗല്‍ എന്നയാളാണ് മാതൃത്വം തുളുമ്പുന്ന ചിത്രം പങ്കു വെച്ചിരിക്കുന്നത്. മിസോറാമിലെ ഒരു വോളിബോള്‍ താരം സംസ്ഥാന ഗെയിംസിലെ മത്സരത്തിനിടയില്‍ കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം പങ്കു വെച്ചത്. ഏഴു മാസം മാത്രം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനായി അല്പ സമയം ഇടവേളയെടുത്തായിരുന്നു താരം കുഞ്ഞിന് മുലയൂട്ടിയത്.
ഈ ചിത്രം കണ്ട് സംസ്ഥാന സ്പോര്‍ട്സ് മന്ത്രി അവര്‍ക്ക് പതിനായിരം രൂപ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍
ചിത്രത്തിനോടൊപ്പം നിങ്ലൂണ്‍ ഹംഗല്‍ പങ്ക് വെച്ചിരിക്കുന്ന കുറിപ്പ് ഇങ്ങനെയാണ്.
ഒരു ഗെയിമിനിടയില്‍ 7 മാസം പ്രായമുള്ള അവളുടെ കുഞ്ഞിനെ പോറ്റാനുള്ള ഒരു മോഷ്ടിച്ച നിമിഷം അത് മിസോറം സ്റ്റേറ്റ് ഗെയിംസ് 2019 ന്റെ ചിത്ര ചിഹ്നമാക്കി മാറ്റി.
ടുയിക്കം വോളിബോള്‍ ടീമിലെ വോളിബോള്‍ പ്ലയറായ ലാല്‍വെന്റ്ലുവാംഗി തന്റെ കുഞ്ഞിനൊപ്പം പ്ലേയേഴ്സ് ക്യാമ്പില്‍ പ്രവേശിച്ചു. ഒരു കായിക വനിതയുടെയും മാതൃത്വത്തിന്റെയും ഇരട്ട ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്ന അവളുടെ അര്‍പ്പണബോധവും ധൈര്യവും കാരണം ആളുകള്‍ അവളെ പ്രശംസിച്ചുകൊണ്ട് ചിത്രം വൈറലായി. ഈ ചിത്രം കണ്ട് സംസ്ഥാന സ്പോര്‍ട്സ് മന്ത്രി അവര്‍ക്ക് പതിനായിരം രൂപ നല്‍കാനാണ് തീരുമാനിച്ചത്. അഭിനന്ദനത്തിന്റെ അടയാളമായി അവര്‍ അശ്രദ്ധമായി പോസിറ്റീവ് പ്രചോദനത്തിന്റെ ശക്തമായ പ്രതിച്ഛായയായി മാറിയതിന് ഒരു ചെറിയ തുക.
https://www.facebook.com/ninglun.hanghal/posts/2329818000463971
Post Your Comments