തിരുവനന്തപുരം: തുര്‍ക്കിയില്‍നിന്ന് സവാളയെത്തുന്നു. ആദ്യ ലോഡ് 15ന് എത്തും. സപ്ലൈകോ വില്‍പ്പനശാലകള്‍ വഴിയാകും വില്‍പ്പന നടത്തുന്നത്. രണ്ട് മാസത്തേക്ക് 600 ടണ്‍ സവാളയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ആഴ്‌ചയില്‍ 75 ടണ്‍ വീതം കേരളത്തിലെത്തും. കിലോയ്‌ക്ക് 65 രൂപയ്‌ക്ക് വില്‍ക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വില ഇതിലും കുറയുമെന്നാണ് സൂചന. കേന്ദ്ര സ്ഥാപനമായ മെറ്റല്‍ ആന്‍ഡ് മിനറല്‍സ് ട്രേഡിങ് കോര്‍പറേഷനാണ് (എംഎംടിസി) സവാള ഇറക്കുമതി ചെയ്യുന്നത്. ഇവ നാഫെഡ് സംഭരിച്ച് സപ്ലൈകോയ്‌ക്ക് കൈമാറും. യെമനില്‍ നിന്നും സവാള വാങ്ങുന്നുണ്ട്. പുണെ, നാസിക് എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാത്തെക്ക് എത്തിക്കുന്നത്. സവാളയ്ക്ക് നിലവിൽ 140 -160 രൂപയാണ് വിപണി വില.
Post Your Comments