ഒസ്ട്രാവ: ആശുപത്രിയിലുണ്ടായ വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. അക്രമി സ്വയം നിറയൊഴിച്ചു. ചെക് റിപ്പബ്ലിക്കിലെ ഒസ്ട്രാവ നഗരത്തിലെ ആശുപത്രിയിലാണ് വെടിവെപ്പുണ്ടായത്. ചെക് റിപ്പബ്ലിക്കിലെ വടക്ക് കിഴക്കൻ നഗരമാണ് ഒസ്ട്രാവ. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തു.
ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട കാറിലാണ് അക്രമിയെ മരിച്ച നിലയില്‍ കണ്ടത്. ഇയാള്‍ സ്വയം തലയില്‍ വെടിവെച്ച് മരിച്ചതാണെന്ന് പോലീസ് അറിയിച്ചു. അക്രമിയെ പോലീസ് തേടുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. രാജ്യത്താകെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആശുപത്രിയിലെ കാത്തിരിപ്പ് മുറിയിലാണ് വെടിവെപ്പുണ്ടായതെന്ന് ചെക് പ്രധാനമന്ത്രി ആന്ദ്രെ ബബിസ് പറഞ്ഞു. പ്രധാനമന്ത്രി ടെലിവിഷനിലൂടെയാണ് ജനങ്ങളെ അഭിസംബോധന ചെയ്‍തത്. വളരെ അടുത്തുനിന്ന് ആളുകളുടെ തലയിലേക്കാണ് അക്രമി വെടിയുതിര്‍ത്തെന്നും ബബിസ് പറഞ്ഞു.
ALSO READ: പള്ളിയില്‍ വെടിവയ്പ്; ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു
പ്രസിഡന്‍റ് മിലോസ് സെമിനും മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിച്ചു. വെടിവെപ്പ് ആക്രമണങ്ങള്‍ ചെക് റിപ്പബ്ലിക്കില്‍ വളരെ കുറവാണ്. 2015 ഫെബ്രുവരിയില്‍ ഒരാള്‍ ഒരു റസ്റ്റോറന്‍റില്‍ എട്ട് പേരെ വെടിവെച്ച് കൊന്നതാണ് ഇതിന് മുമ്പുണ്ടായ പ്രധാന സംഭവം.
Post Your Comments