Latest NewsIndia

തനിക്ക് വിദഗ്ദ്ധ ചികിത്സക്ക് സ്‌പെയിനില്‍ പോകണമെന്ന് റോബര്‍ട്ട് വാദ്ര, മുങ്ങാനാണെന്ന് ഇഡി :ഹര്‍ജി മാറ്റിവെച്ചു

യാത്രാ വിവരണവും മറ്റ് വിശദാംശങ്ങളും പരിശോധിക്കാന്‍ ആവശ്യത്തിന് സമയം നല്‍കാതെ അവസാന നിമിഷമാണ് വാദ്ര കോടതിയെ സമീപിച്ചതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് കോടതിയെ അറിയിച്ചു.

ന്യൂഡല്‍ഹി: വൈദ്യപരിശോധനക്കും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി വിദേശത്തേക്ക് പോകാന്‍ അനുമതി ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വിവാദ വ്യവസായിയുമായി റോബര്‍ട്ട് വാദ്ര സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു. യാത്രാ വിവരണവും മറ്റ് വിശദാംശങ്ങളും പരിശോധിക്കാന്‍ ആവശ്യത്തിന് സമയം നല്‍കാതെ അവസാന നിമിഷമാണ് വാദ്ര കോടതിയെ സമീപിച്ചതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് കോടതിയെ അറിയിച്ചു.

ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് പ്രത്യേക ജഡ്ജി അരവിന്ദ് കുമാര്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഡല്‍ഹിയിലെ പ്രത്യേക കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.വൈദ്യപരിശോധനക്കും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി ഡിസംബര്‍ 9 മുതല്‍ രണ്ടാഴ്ചത്തേക്ക് സ്‌പെയിനിലേക്ക് പോകാനാണ് വാദ്ര അനുമതി തേടിയത്. അടുത്തിടെ നടത്തിയ വൈദ്യപരിശോധനയില്‍ വാദ്രയുടെ ആരോഗ്യനിലയില്‍ ചില സങ്കീര്‍ണതകള്‍ കണ്ടെത്തിയതായി അഭിഭാഷകന്‍ കെ.ടി.എസ് തുളസി കോടതിയെ അറിയിച്ചു.

ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അടുത്തിടെ വാദ്രക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിടാന്‍ കഴിയില്ലെന്ന വ്യവസ്ഥയിലാണ് വാദ്രക്ക് ജാമ്യം ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button