Latest NewsKeralaNews

ബാങ്കുകള്‍ വായ്പക്കുടിശ്ശിക ഉടന്‍ പിരിച്ചെടുക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം; നോട്ടീസുകൾ അയച്ചുതുടങ്ങി

കോട്ടയം: വായ്‌പ്പാക്കുടിശ്ശിക പിരിക്കാന്‍ അര്‍ബന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം. ജനുവരി 31-നകം കുടിശ്ശിക തീര്‍ക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളം, കാര്‍ഷികവായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്നും എല്ലാത്തരം വായ്പകളിന്മേലുമുള്ള ജപ്തിനടപടികള്‍ വിലക്കിയിട്ടുണ്ടെന്നും വിവിധ ബാങ്കുകളുടെ മേധാവികൾ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാനാകില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ബാങ്കുകള്‍ സര്‍ഫാസി നിയമപ്രകാരം നോട്ടീസ് അയച്ചുതുടങ്ങി.

Read also: എസ്ബിഐ ഡെബിറ്റ് കാർഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്; ബാങ്കിന്റെ നിർദേശം ഇങ്ങനെ

കച്ചവടം, ഭവനനിര്‍മാണം, വാഹനംവാങ്ങല്‍ തുടങ്ങിയ ഇനങ്ങളിലാണ് വായ്പ അനുവദിച്ചത്. 91 ദിവസം തിരിച്ചടവ് മുടങ്ങിയ വായ്പകളില്‍ നടപടി സ്വീകരിക്കാന്‍ ബാങ്കിന് സര്‍ഫാസി നിയമം അധികാരമുണ്ട്. ഇത്തരം കേസുകളില്‍, മൂന്ന് ഘട്ടമായി നോട്ടീസ് നല്‍കി ജപ്തിനടപടി പൂര്‍ത്തിയാക്കും. ആദ്യരണ്ടുഘട്ടത്തില്‍ ബാങ്ക് സ്വന്തംനിലയില്‍ നോട്ടീസ് നല്‍കും. മൂന്നാംഘട്ടത്തില്‍ നോട്ടീസ്, ജപ്തി അറിയിപ്പ് പരസ്യം, കോടതി മുഖാന്തരമുള്ള കമ്മിഷന്‍ നിയമനം, ജപ്തി എന്നിവയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button