കൊച്ചി: സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച കേരള ബാങ്കുമായി കോണ്‍ഗ്രസ് സഹകരിക്കില്ലെന്ന് വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമവിരുദ്ധവും തത്പര ലക്ഷ്യത്തോടെയും രൂപീകരിച്ചിട്ടുള്ള കേരള ബാങ്കിന്റെ ഉദ്ഘാടന ചടങ്ങ് ഉള്‍പ്പെടെയുള്ള പരിപാടികളില്‍ സഹകരിക്കേണ്ടതില്ലെന്നു കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റികള്‍ക്കു നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറയുകയുണ്ടായി.
Read also: കേരള ബാങ്കിനെ എതിര്‍ത്തത് കസേര മോഹികളാണെന്ന് കടകംപള്ളി സുരേന്ദ്രൻ
വാണിജ്യ ബാങ്കിന് കെ.പി.സി.സി എതിരല്ല. അതേസമയം സഹകരണ മേഖലയെ തകര്‍ത്തല്ല ബാങ്ക് ആരംഭിക്കേണ്ടത്. ഭരണഘടനാ വിരുദ്ധമായി രൂപീകരിച്ച കേരള ബാങ്കിനെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം പോലും നിയമാനുസൃതമല്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. സഹകരണ മേഖലയിലെ മൂന്നര ലക്ഷം കോടി രൂപയില്‍ കണ്ണുവച്ചാണ് മുഖ്യമന്ത്രി ബാങ്കുകളെ പിരിച്ചുവിട്ട് കേരള ബാങ്ക് തുടങ്ങുന്നത്. സഹകരണ സ്ഥാപനങ്ങളുടെ സ്വയംഭരണ അവകാശം സംരക്ഷിക്കാന്‍ കൊണ്ടുവന്ന ഭേദഗതിക്ക് വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments