ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്, വ്യോമസേനയിൽ അവസരം. ഫ്ലൈയിങ് ബ്രാഞ്ചിലെ ഷോർട്ട് സർവീസ് കമ്മിഷൻ കോഴ്സിലേക്കും ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിലെ (ടെക്നിക്കൽ ആൻ നോൺ ടെക്നിക്കൽ) പെർമനന്റ് കമ്മിഷൻ/ ഷോർട്ട് സർവീസ് കമ്മിഷൻ കോഴ്സിലേക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും.
25 വയസിൽ താഴെയുള്ള അപേക്ഷകർ അവിവാഹിതരായിരിക്കണം. സ്ത്രീകൾക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. എഎഫ്സിഎടി (01/ 2020) മുഖേനയാണു തിരഞ്ഞെടുപ്പ്. 2021 ജനുവരിയിൽ കോഴ്സുകൾ ആരംഭിക്കും. 249 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതോടൊപ്പം തന്നെ എൻസിസി സ്പെഷൽ എൻട്രിയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
Also read : പോലീസ് സബ് ഇൻസ്പെക്ടർ ഉൾപ്പെടെ 73 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാനൊരുങ്ങി പി.എസ്.സി
ഫ്ളൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ ബ്രാഞ്ചിന് 74 ആഴ്ചയും ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ ബ്രാഞ്ചിന് 52 ആഴ്ചയുമാണു പരിശീലനം ലഭിക്കുക. പരിശീലന സമയത്തു ഫ്ലൈറ്റ് കേഡറ്റുകൾക്ക് 56,100 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചതിനു ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക.
വിജ്ഞാപനത്തിനു അപേക്ഷക്കും സന്ദർശിക്കുക : https://www.careerindianairforce.cdac.in/, https://afcat.cdac.in/AFCAT/
അവസാന തീയതി : ഡിസംബർ 30
Post Your Comments