ഇസ്ലാമാബാദ്: സ്വന്തം രാജ്യത്ത് വന്‍തോതില്‍ നിക്ഷേപം നടത്തിയ വിദേശ ഇന്ത്യക്കാരെ കണ്ടുപഠിക്കണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അഴിമതി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അഴിമതി ജനജീവിതത്തെ എത്രത്തോളം ബാധിക്കുമെന്ന് പാകിസ്ഥാനിലെ ആളുകള്‍ മനസിലാക്കുന്നില്ല. അഴിമതി വ്യാപകമായിരിക്കുന്ന സമൂഹത്തില്‍ നിക്ഷേപം നടത്താന്‍ ആരും ആഗ്രഹിക്കുന്നില്ലെന്ന് ഇമ്രാന്‍ വ്യക്തമാക്കി.
യുവാക്കളുടെ വിദ്യാഭ്യാസം, ഗവേഷണം, ഉന്നത വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ചിലവഴിക്കേണ്ട പണം കടല്‍ തീരങ്ങളില്‍ കൊട്ടാരങ്ങള്‍ പടുത്തുയര്‍ത്താനാണ് ഉപയോഗിച്ചിരിക്കുന്നത്.ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ പ്രവാസി ഇന്ത്യക്കാരുടെ സംഭാവനകള്‍ ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ പണമയയ്ക്കല്‍ 79 ബില്യണ്‍ യുഎസ് ഡോളറാണെന്നും ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും ലോകബാങ്ക് കണ്ടെത്തിയിരുന്നു. 67 ബില്യണ്‍ യുഎസ് ഡോളറുമായി ചൈനയും 36 ബില്യണ്‍ യുഎസ് ഡോളറുമായി മെക്‌സിക്കോയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ‘
വിദേശ ചൈനക്കാര്‍ ചൈനയില്‍ നിക്ഷേപം നടത്തി, വിദേശ ഇന്ത്യക്കാര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തി. അവരുടെ സമ്പദ്വ്യവസ്ഥ കുതിച്ചുയര്‍ന്നു. വിദേശ പാകിസ്ഥാനികളാണ് പാകിസ്ഥാന്റെ സ്വത്ത്. എന്നാല്‍ അഴിമതിയും കൈക്കൂലിയും കാരണം പാകിസ്ഥാനില്‍ നിക്ഷേപം നടത്താന്‍ അവര്‍ തയ്യാറല്ല. ‘തെഹ്രീക് ഇന്‍ ഇന്‍സാഫ് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
Post Your Comments