ചെന്നൈ: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന പ്രതികളെ തൂക്കിലേറ്റാന്‍ അനുമതി ആവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥന്. ഇതിന്മേൽ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഡിജിപിക്ക് കത്തെഴുതുകയും ചെയ്തു.തമിഴ്നാട്ടിലെ രാമനാഥപുരത്തു നിന്നുള്ള ഹെഡ് കോണ്‍സ്റ്റബിളാണ് ഈ ആവശ്യം ഉന്നയിച്ച് തമിഴ്നാട് ഡിജിപിക്കു കത്തു നല്‍കിയത്.
പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാരെ ലഭിക്കുന്നില്ലെന്ന വാര്‍ത്ത വായിച്ചറിഞ്ഞാണ് എസ്. സുഭാഷ് ശ്രീനിവാസന് കത്തു നല്‍കിയത്. ശിക്ഷ നടപ്പാക്കാന്‍ തനിക്കു പ്രതിഫലം ആവശ്യമില്ലെന്നും പൊലീസുകാരന് കത്തില്‍ പറഞ്ഞു.’എനിക്കവിടെ പ്രതിഫലം വേണ്ട. ആരാച്ചാരുടെ ജോലി പൂര്‍ണ ഉത്തരവാദിത്തത്തോടെ ചെയ്യുമെന്ന് ഞാന്‍ ഉറപ്പ് നല്കുന്നു. അതിനാല്‍ എന്നെ അവിടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് നിങ്ങളോട് ഞാന്‍ താഴ്മയോടെ ആവശ്യപ്പെടുന്നു’-സുഭാഷ് കത്തില്‍ പറയുന്നു.
ഇത് ആദ്യമായല്ല സുഭാഷ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. നേരത്തെ, പരസ്യ ഏജന്സിക്കാര് മരത്തില്‍ അടിച്ചു കയറ്റിയ ആണികള്‍ പറിച്ചുമാറ്റിയും സുഭാഷ് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.
Post Your Comments