അത്ലാന്റ: ചരിത്രത്തിൽ ആദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിൽ സ്വവർഗ്ഗാനുരാഗിയായ മത്സരാർത്ഥിയായി മ്യാൻമറിൽ നിന്നുള്ള സ്വെ സിൻ തെറ്റ്. മിസ് മ്യാൻമറായ സ്വെ സിന് ഇരുപത് വയസാണ് പ്രായം. ടോപ്പ് 20യിൽ പോലും ഇവടം നേടാൻ സ്വെ സിന് കഴിഞ്ഞില്ല. ക്വീർ സമൂഹത്തെ പ്രതിനിധീകരിച്ച സ്വെ സിൻ ചരിത്രം രചിച്ചുകഴിഞ്ഞെന്നാണ് ആരാധകർ പറയുന്നത്.
മത്വത്തിനുള്ളതും അതുപോലെ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം എപ്പോഴും പ്രോത്സാഹിപ്പിക്കപ്പെടണമെന്നും സ്വെ സിൻ പറഞ്ഞു. സ്വവർഗ്ഗാനുരാഗം ക്രിമിനൽ കുറ്റമായി കരുതുന്ന മ്യാൻമറിൽ നിന്നാണ് സ്വെ സിൻ വരുന്നത് എന്നതും പ്രത്യേകതയാണ്. എൽജിബിടി സമൂഹം അംഗീകരിക്കപ്പെടണമെന്നും സന്തോഷം കണ്ടെത്താൻ അവർക്ക് ഇഷ്ടമുള്ള പാത തെരഞ്ഞെടുക്കാൻ അവകാശം നൽകണമെന്നുമാണ് താൻ ആഗ്രഹിക്കുന്നത്.
അതേസമയം, ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സോസിബിനി തുൻസിയാണ് കോല സുന്ദരി പട്ടം നേടിയത്. 2011ൽ ലൈല ലോപ്പസിനു ശേഷം ലോകസുന്ദരി പട്ടം നേടുന്ന കറുത്തവർഗ്ഗക്കാരിയാണിവർ. ദക്ഷിണാഫ്രിക്കയിൽ നിന്നും മൂന്നാമത് മിസ് യൂണിവേഴ്സ് പട്ടം ലഭിക്കുന്ന വനിതയാണ് തുൻസി. 2017ലെ വിജയത്തിനുശേഷമാണ് സൗത്ത് ആഫ്രിക്കയെ മിസ് യൂണിവേഴ്സ് പട്ടം തേടിയെത്തുന്നത്.
Post Your Comments