KeralaLatest NewsNews

കണ്ണില്‍ പേനകൊണ്ടുള്ള കുത്തേറ്റ കുട്ടിയെ  മാതാപിതാക്കൾ വരുന്നതുവരെ  ആശുപത്രിയിൽ എത്തിച്ചില്ല; സ്കൂൾ അധികൃതർക്കെതിരെ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

കോഴിക്കോട്: കണ്ണില്‍ പേനകൊണ്ടുള്ള സഹപാഠിയുടെ കുത്തേറ്റ കുട്ടിയെ സ്കൂൾ അധികൃതർ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്ന് ആരോപണം. കോഴിക്കോട് പുതുപ്പാടി മണൽവയൽ എ.കെ.ടി.എം സ്കൂളിലെ എൽകെജി വിദ്യാർഥിക്കാണ് കണ്ണിനു പരുക്കേറ്റത്. സഹപാഠിയുടെ കയ്യിലുണ്ടായിരുന്ന പെൻസിൽ കൊണ്ട് വിദ്യാർഥിക്ക് കണ്ണിന് പരിക്കേൽക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30 നാണ് സംഭവം. എന്നാല്‍ കുട്ടിയുടെ അമ്മ മൂന്ന് മണിക്ക് സ്കൂളില്‍ എത്തിയേശേഷമാണ് കുട്ടിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

Read also: കത്തിക്കുത്ത്, മാര്‍ക്ക് തിരുത്തല്‍, കോപ്പിയടി തുടങ്ങിയവയില്‍ കൂടുതല്‍ പ്രാവീണ്യം നേടാന്‍ കുട്ടി സഖാക്കള്‍ ഇനി ലണ്ടനിലേയ്ക്ക് പറക്കുന്നു.. ഇനി എന്തെല്ലാം കാണണം : എസ്എഫ്‌ഐയ്ക്കും സിപിഎമ്മിനുമെതിരെ പരിഹാസവുമായി അഡ്വ.ജയശങ്കര്‍

അപകടം സംബന്ധിച്ച് ക്ലാസ് ടീച്ചര്‍ യഥാസമയം ഹെഡ്മാസ്റ്ററെ വിവരം അറിയിച്ചില്ലെന്നാണ് കുട്ടിയുടെ മാതാവിന്‍റെ ആരോപണം. ശസ്ത്രക്രിയ നടത്തിയെങ്കിലും കണ്ണിന്റെ പരുക്കു ഗുരുതരമായതിനാൽ കാഴ്ചയെ കുറിച്ച് ഉറപ്പ് നൽകാനാവില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. വിദ്യാർഥിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നു പരാതി ഉയർന്നതോടെ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button