Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

ഉപതെരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ചു

തൃശൂർ : അവധി പ്രഖ്യാപിച്ചു. തൃശൂർ ജില്ലയിലെ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ പൊങ്ങണംകാട്, മുല്ലശ്ശേരി പഞ്ചായത്തിലെ താണവീഥി വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഈ വാർഡുകളുടെ പരിധിയിൽപ്പെടുന്ന പൊതുവിദ്യാഭ്യാസ ഡയക്ടറുടെ രണ്ടാം പാദവാർഷിക കലണ്ടർ പ്രകാരം പരീക്ഷകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും ഉപതിരഞ്ഞെടുപ്പ് ദിവസമായ ഡിസംബർ 17 ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

Also read : ‘നിരപരാധികളെ പ്രതിയാക്കിയാൽ പിന്നീട് അവരാണ് ഇരയാവുന്നത്’; ലൈംഗീക അതിക്രമ കേസുകളിൽ ജാഗ്രതവേണമെന്ന് ഹൈക്കോടതി

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പാദവാർഷിക കലണ്ടർ പ്രകാരം പരീക്ഷ നടക്കുന്നതും പോളിങ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുളളതുമായ സ്‌കൂളിലെ ബൂത്തുകളായിട്ടുളള ക്ലാസ്സ് മുറികൾ ഇലക്ഷൻ നടത്തിപ്പിനായി വിട്ടു നൽകണം. ഇലക്ഷൻ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപന മേധാവികൾ ഡിസംബർ 17 ലെ വോട്ടെടുപ്പിനും ഡിസംബർ 18 ലെ വോട്ടെണ്ണലിനും യാതൊരു തടസ്സങ്ങളും ഇല്ലാത്ത വിധം സൗകര്യം സ്ഥാപനത്തിൽ ഏർപ്പാടാക്കേണ്ടതും സ്ഥാപനം യഥാവിധി തുറന്നുകൊടുക്കേണ്ടതുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button