ന്യൂ ഡൽഹി : വീണ്ടും തീപിടിത്തം. ഡൽഹിയിൽ കിരാരിയിലെ തടിയുല്പന്നങ്ങൾ വിൽക്കുന്ന മാർക്കറ്റിലാണ് തീപിടിത്തമുണ്ടായതെന്നു വാർത്ത ഏജൻസി എഎൻഐ ആണ് സംഭവം ട്വീറ്റ് ചെയ്തത്. എട്ട് അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണെന്നാണ് റിപ്പോർട്ട്. ഇതുവരെ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Delhi: Fire breaks out in furniture market in Kirari, eight fire tenders rushed to the spot
— ANI (@ANI) December 10, 2019
Also read : രാജ്യത്ത നടുക്കിയ ഡല്‍ഹി തീപിടിത്തം : കെട്ടിടം ഉടമ അറസ്റ്റില്‍
കഴിഞ്ഞ ഞായറാഴ്ച് ഡൽഹിയിൽ ലഗ്ഗേജ് നിർമാണക്കമ്പനിയിൽ ഉണ്ടായ തീപിടിത്തത്തിൽ 40തിലധികം പേരാണ് മരിച്ചത്. ഫാക്ടറിയിൽ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളായിരുന്നു മരിച്ചവരിൽ ഏറെയും. റാണി ഝാൻസി റോഡിലെ അനാജ് മണ്ഡി എന്ന പ്രദേശത്ത് പുലർച്ചെ അഞ്ച് മണിക്കാണ് ഡൽഹിയെ നടുക്കിയ തീപിടിത്തമുണ്ടായത്. ഫാക്ടറിക്ക് അകത്ത് തീപിടിത്തമുണ്ടായപ്പോൾ ഏതാണ്ട് 50 പേർ കിടന്നുറങ്ങുന്നുണ്ടായിരുന്നു എന്നാണ് വിവരം. വായുസഞ്ചാരമില്ലാത്ത ഫാക്ടറിയിൽ തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തതിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഡല്‍ഹി പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്
Post Your Comments