
ഹൈദരാബാദ് : മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് തീ വെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട, ദിശ കേസ് പ്രതികളുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച വരെ സംസ്‌കരിക്കരുതെന്നു തെലങ്കാന ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ വ്യാഴാഴ്ച വരെ സമയം തേടിയിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി വ്യാഴാഴ്ച പരിഗണിക്കും.
read also : ഹൈദരാബാദ് എറ്റുമുട്ടല്‍ : മുഖ്യപ്രതിക്ക് വെടിയേറ്റത് നാലുതവണ, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലക്കേസില്‍ തെലങ്കാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. രചകൊണ്ട പൊലീസ് കമ്മീഷണര്‍ മഹേഷ് എം ഭഗവതാണ് അന്വേഷണസംഘത്തലവന്‍. വിഷയത്തില്‍ ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
Post Your Comments