Latest NewsNewsIndia

എസ്ബിഐ ഡെബിറ്റ് കാർഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്; ബാങ്കിന്റെ നിർദേശം ഇങ്ങനെ

ന്യൂഡൽഹി: ഉപഭോക്താക്കൾ എത്രയും പെട്ടെന്ന് മാഗ്നെറ്റിക് സ്ട്രിപ്പ് കാർഡിന് പകരം പുതിയ കാർഡിന് അപേക്ഷിക്കണമെന്ന നിർദേശവുമായി എസ്ബിഐ. കൂടുതൽ സുരക്ഷിതമായ ഇഎംവി (യൂറോപെ, മാസ്റ്റർകാർഡ്, വീസ) ചിപ്പ്, പിന്‍ കാർഡുകൾ സൗജന്യമായി ലഭിക്കുന്നതിന് ഡിസംബർ 31 ന് മുൻപ് അപേക്ഷിക്കണമെന്നാണ് നിർദേശം. ഡിസംബർ 31ന് അകം പുതിയ കാർഡിന് അപേക്ഷ നൽകിയില്ലെങ്കിൽ നിലവിലെ മാഗ്സ്ട്രിപ് കാർഡുകൾ പ്രവർത്തന രഹിതമാകുമെന്നും മുന്നറിയിപ്പുണ്ട്. കാർഡുകളിലെ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിനുള്ള സുരക്ഷാ നിലവാരമാണ് ഇഎംവി. ഓൺലൈൻ ഇടപാടുകളിലെ സുരക്ഷയും തട്ടിപ്പുകൾ ചെറുക്കുമെന്നതുമാണ് പുതിയ കാർഡുകളുടെ മേന്മയായി എസ്ബിഐ ചൂണ്ടിക്കാട്ടുന്നത്.

Read also: വായ്‌പാ പലിശ നിരക്ക് വീണ്ടും കുറച്ച് എസ്.ബി.ഐ; പുതുക്കിയ നിരക്ക് ഇന്നു പ്രാബല്യത്തിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button