തിരവനന്തപുരം: കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ കോളേജ് യൂണിയന് ചെയര്മാന്മാര്ക്ക് സര്‍ക്കാര്‍ ചെലവിൽ വിദേശത്ത് പരിശീലനം. സംസ്ഥാനത്തെ 70 സര്‍ക്കാര്‍ കോളജുകളിലെ യൂണിയന് ചെയര്മാന്മാരെയാണ് സര്‍ക്കാര്‍ ചെലവില്‍ യുകെയിലെ കാര്‍ഡിഫിലേക്ക് നേതൃത്വപാടവ പരിശീലനത്തിന് അയക്കുന്നത്. ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
ഒരു കോടി രൂപയോളമാണ് യാത്രയുടെ ചെലവ്. യാത്രക്കുള്ള പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന 70 പേരില്‍ ഭൂരിഭാഗവും എസ്എഫ്ഐ നേതാക്കളാണ്. രാജ്യത്ത് തന്നെ ഇത്തരം പരിശീലനത്തിന് ഉന്നത നിലവാരമുള്ള സ്ഥാപനങ്ങള്‍ നിലവിലുണ്ട്. അപ്പോഴാണ് വിദേശത്തേക്ക് വിദ്യാര്‍ഥി നേതാക്കന്മാരെ അയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.
നേരത്തെ, മന്ത്രിമാരുടെ സംഘത്തിന്റെ വിദേശ യാത്രയെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കുകയും സാമ്ബത്തിക പ്രതിസന്ധിക്കിടെയുള്ള മന്ത്രിതല സംഘത്തിന്റെ വിദേശ യാത്ര അനാവശ്യമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. യൂണിയന് ചെയര്മാന്മാരുടെ സംഘത്തെ അയക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ചാണെന്നായിരുന്നു നേരത്തെ വിശദീകരണം നല്‍കിയിരുന്നത്. പിന്നീടാണ് യാത്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണെന്ന വിവരം പുറത്ത് വന്നത്.
Post Your Comments