കൊച്ചി: രാജ്യത്ത് സവാളയുടെ വില കുത്തിച്ചുയരുമ്പോള്‍ കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. പാര്‍ലമെന്റിലോ അസംബ്ലികളിലോ ഉള്ളിവില വേണ്ടവിധം ചര്‍ച്ചയാകുന്നില്ലെന്നും രാഷ്ട്രീയപാര്‍ട്ടികളും വിഷയം ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ പരാജയപ്പെട്ടെന്നും ഹര്‍ജിയില്‍ പറയുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉള്ളിവില നിയന്ത്രിക്കുന്നതിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. എറണാകുളം ഉപതിരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ മനു റോയ് യാണ് ഹര്‍ജി സമര്‍പ്പിച്ചത്. സാധാരണക്കാരന് താങ്ങാനാകുന്നതിനും മേലെയാണ് ഉള്ളിവിലയെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നു പോലും ഇതിന് നടപടിയുണ്ടാകുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments