മാനന്തവാടി: വയനാട്ടിലെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിനായി വിതരണം ചെയ്യുന്നത് പഴകിയ അരി. ഉച്ചഭക്ഷണം കഴിച്ച് വിദ്യാർത്ഥികൾ പലതവണ ചികിത്സ തേടിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. രക്ഷിതാക്കളുടെ പരാതി സ്ഥിരീകരിച്ച് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സിവിൽ സപ്ലൈസിന് കത്ത് നൽകിയെങ്കിലും ഫലമുണ്ടായില്ല. സ്‌കൂളുകളിലെ ഉച്ചഭക്ഷണം കഴിച്ച് കുട്ടികൾ അവശനിലയിലാകുന്ന സാഹചര്യം തുടരുന്നതോടെ വലിയ പ്രതിഷേധമാണ് ഇക്കാര്യത്തിൽ രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
പഴകിയ അരി വിതരണം ചെയ്യുന്നുവെന്ന പരാതി വ്യാപകമാകുന്നത് വൈത്തിരി ഉപജില്ലയ്ക്ക് കീഴിലെ സ്‌കൂകളിലാണ്. പലതവണ ഈ ഉച്ചഭക്ഷണം കഴിച്ച് കുട്ടികൾ ആശുപത്രിയിലായെങ്കിലും സ്‌കൂൾ അധികൃതരോ വിദ്യാഭ്യാസവകുപ്പോ നടപടിയെടുക്കുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.കുട്ടികളുടെ ഭാവി ആശങ്കയിലാകുമെന്ന് ഭയന്ന് ആരും പരാതിയുമായി രംഗത്തെത്തിയതുമില്ല.
ALSO READ: ശ്വാസ തടസം, സ്കൂൾ വിദ്യാർത്ഥികളെ ആശുപത്രയിൽ പ്രവേശിപ്പിച്ചു : സംഭവം വയനാട്ടിൽ
കേടായ അരിയാണ് ഉച്ചഭക്ഷണത്തിനായി സ്‌കൂളിലെത്തുന്നതെങ്കിൽ അവ തിരിച്ചയക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ സ്‌കൂൾ പ്രധാന അധ്യാപകർക്ക് കത്തയച്ചിരുന്നു. എന്നാൽ പിന്നാലെയും പഴകിയ അരി സ്‌കൂളിലേക്ക് കൊടുത്തയക്കുന്ന നടപടി തുടരുകയാണ് സിവിൽ സപ്ലൈസ്. വീഴ്ച മേലിൽ ഉണ്ടാകരുതെന്ന് ജില്ല കളക്ടർ സിവിൽ സപ്ലൈസിനോട് ആവശ്യപ്പെട്ടെങ്കിലും നടപടി നിർഭാദം തുടരുകയാണെന്ന് വൈത്തിരി ഉപജില്ല ഡയറക്ടറും പറയുന്നു.
Post Your Comments