Latest NewsNewsKuwaitGulf

ഇറാഖില്‍ സംഘര്‍ഷാവസ്ഥ : അതിര്‍ത്തിയില്‍ കുവൈറ്റ് സുരക്ഷ ശക്തമാക്കി

കുവൈറ്റ് സിറ്റി : അയല്‍രാജ്യമായ ഇറാഖില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശങ്ങളിലെ സുരക്ഷ കുവൈത്ത് ശക്തമാക്കി. അക്രമം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കുവൈത്ത് ഇറാഖിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അയല്‍ രാജ്യത്ത് പ്രക്ഷോഭം പടരുന്ന സാഹചര്യത്തില്‍ പൊതുവായുള്ള കരുതലിന്റെ ഭാഗമായാണ് കുവൈറ്റ് അതിര്‍ത്തി ജാഗ്രത പാലിക്കുന്നത്. സമരം അടിച്ചമര്‍ത്തുമെന്നാണ് ഇറാഖ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ചിതറിയേക്കാവുന്ന പ്രക്ഷോഭകര്‍ കുവൈറ്റിലേക്ക് കടക്കാനുള്ള സാധ്യത പരിഗണിച്ചാണ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തയാക്കിയത്.

ഇറാഖിലുള്ള കുവൈറ്റ്് പൗരന്മാരോട് ആള്‍ക്കൂട്ടത്തില്‍ നിന്നും പൊതുനിരത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് സുസ്ഥിരത കൈവരിക്കാനാവശ്യമായ നടപടികള്‍ക്ക് ഇറാഖ് സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് യു.എന്‍ രക്ഷാ കൗണ്‍സിലിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി മന്‍സൂര്‍ അല്‍ ഉതൈബി ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button