ബെംഗളൂരു: കർണ്ണാടക ഉപതെരഞ്ഞെടുപ്പിൽ ബിജെപി മികച്ച ഭൂരിപക്ഷത്തിൽ ലീഡ് ചെയ്യുന്നു. വോട്ടെടുപ്പ് നടന്ന 15 സീറ്റില്‍ 11 ഇടത്തും ബിജെപിയാണ് മുന്നില്‍.രണ്ട് സീറ്റില്‍ വീതം കോണ്‍ഗ്രസും ഒരു സീറ്റിൽ ജെഡിഎസും ലീഡ് ചെയ്യുമ്പോള്‍ ഒരു സീറ്റില്‍ ബിജെപി വിമതനാണ് മുന്നില്‍.
നേരത്തെ രണ്ടു സീറ്റുകളിൽ ജെഡിഎസ് ലീഡുണ്ടായിരുന്നെങ്കിലും ആ രണ്ടു സീറ്റിലും ഇപ്പോൾ ബിജെപി ആണ് ലീഡ് ചെയ്യുന്നത്. ഇതോടെ ബിജെപി 12 സീറ്റുകളിൽ ഇപ്പോൾ ലീഡ് ചെയ്യുകയാണ്.അതെ സമയം കോൺഗ്രസ് 2 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. യെദ്യൂരപ്പ സര്‍ക്കാരിന് ഭരണത്തില്‍ തുടരണമെങ്കില്‍ ആറ് സീറ്റിലെങ്കിലും ജയിക്കണം.
ഇപ്പോഴത്തെ ലീഡ് നിലനിര്‍ത്താനായാല്‍ ബിജെപിക്ക് അഗ്നിപരീക്ഷ അനായാസം കടക്കാനാകും. അതെ സമയം കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപി ആണ് ലീഡ് ചെയ്യുന്നത്.
Post Your Comments