Latest NewsIndiaNews

കർണാടകം തകർത്തു വാരി ബിജെപി; 12 ഇടത്തും ബിജെപിക്ക് വമ്പിച്ച ലീഡ്

ബംഗളൂരു: കർണാടക ഉപതെരഞ്ഞെടുപ്പിൽ തകർത്തു വാരി ബിജെപി. 15 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ 12 ഇടത്തും ബിജെപിക്ക് വമ്പിച്ച ലീഡ്. ഏറ്റവും പുതിയതായി രണ്ടു മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചതായാണ് ലഭിക്കുന്ന വിവരം. രണ്ട് സീറ്റില്‍ വീതം കോണ്‍ഗ്രസും ഒരു സീറ്റില്‍ ജെഡിഎസും ലീഡ് ചെയ്യുമ്പോള്‍ ഒരു സീറ്റില്‍ ബിജെപി വിമതനാണ് മുന്നില്‍. ബിജെപി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് മധുര വിതരണം നടത്തുകയാണ്.

ALSO READ: കര്‍ണാടക ഉപതിരഞ്ഞെടുപ്പ്; തോല്‍വിയെ കുറിച്ച് പ്രതികരിച്ച് ഡി കെ ശിവകുമാര്‍

ഭരണം നിലനിര്‍ത്താന്‍ ചുരുങ്ങിയത് ആറ് സീറ്റുകളിലെങ്കിലും ബിജെപിക്ക് ജയിക്കണം. ബിജെപി വന്‍ നേട്ടമുണ്ടാകുമെന്ന് എക്സിറ്റ് പോളുകളുകളും പ്രവചിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button