‘ഇഞ്ചിനീരില്‍ അഞ്ച് കാര്യം’ എന്നു പറയാറുണ്ടല്ലോ? വയറുവേദനയെടുക്കുമ്പോള്‍ അല്‍പം കല്‍ക്കണ്ടത്തോടൊപ്പം ഇഞ്ചിനീര് അകത്താക്കിയാല്‍ വേദന ശമിക്കും. ചുമയുടെ തുടക്കത്തില്‍ ഇഞ്ചിനീരും അല്പം തേനും ചേര്‍ത്ത് സേവിക്കുകയാണ് നല്ലതെന്നു മുത്തശിവൈദ്യം പറയുന്നു. കുഴിനഖത്തില്‍ ഇഞ്ചിനീരും പച്ചമഞ്ഞളും ചേര്‍ത്ത് കുഴമ്പാക്കി ഉപയോഗിച്ചാല്‍ ഫലം നൂറുശതമാനമത്രേ. കടുത്ത പനിക്ക് ഇഞ്ചിനീരും വെട്ടുമാറന്‍ ഗുളികയും ചേര്‍ത്തു സേവിക്കാന്‍ ആയൂര്‍വേദം പറയുന്നു. ഇങ്ങനെ ഇഞ്ചിനീരിന്റെ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പദ്യം ഇങ്ങനെ – ഇഞ്ചിനീരിന് എന്തുണ്ടുകാര്യം? ഇഞ്ചിനീരിന് അഞ്ചുണ്ട് കാര്യം കുഞ്ഞുനോവിനെ കൊത്തിപ്പറത്താന്‍ കര്‍ണവേദന തട്ടിപ്പറിക്കാന്‍ കൊക്കലും കഫോം കൊല്ലാതിരിക്കാന്‍ ദുഷ്ടനാം ജ്വരം വീഴ്ത്താതിരിക്കാന്‍ കുത്തിനീറ്റും കുഴിനഖം മാറ്റാന്‍ സ്വസ്ഥതയ്ക്കായി നമുക്ക് ഇഞ്ചി ഉപയോഗിയ്ക്കാം
Post Your Comments