പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. ഇത് പഴങ്ങളുടെയും പച്ചക്കറികളുടെയും മിശ്രിതമായാൽ നന്ന്. പ്രഭാത ഭക്ഷണത്തിന് ഓട്സ് കഴിക്കുന്നത് വളരെ നല്ല ഒരു ഓപ്ഷനാണ്. ഭക്ഷണം ഇപ്പോഴും അറിഞ്ഞ് കഴിക്കാൻ ശ്രദ്ധിക്കുക. വയർ നിറഞ്ഞിട്ടും വീണ്ടും കഴിച്ചുകൊണ്ടേയിരിക്കുന്നത് പൊണ്ണത്തടിക്ക് കാരണമാകും എന്ന് മനസ്സിലാക്കി വേണം കഴിക്കാൻ. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവയൊക്കെ പരമാവധി ഒഴിവാക്കുക. ഇത്തരം ഭക്ഷണങ്ങൾ രുചികരമാണെങ്കിലും ആരോഗ്യത്തിന് വളരെ ദോഷം സൃഷ്ടിക്കുന്നു.
ഒലിവ് ഓയിലിൽ തയ്യാറാക്കിയെടുത്ത ഭക്ഷണം മികച്ച ഹെൽത്തി ഓപ്ഷൻ ആയി പരിഗണിച്ച് ആ വിധത്തിൽ പാകം ചെയ്തെടുത്ത ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ഇടയ്ക്കിടക്ക് ഭക്ഷണം കഴിക്കുമ്പോൾ എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക. ഓഫീസിലും അപ്പാർട്മെന്റിലും മറ്റും ലിഫ്റ്റ് ഉണ്ടെങ്കിൽ അവയുടെ സഹായം തേടാതെ സ്റ്റെയര്‍ കേസ് ഉപയോഗിക്കാം. വ്യായാമം ചെയ്യാൻ സമയമില്ലാത്തവർക്ക് ഇത് മികച്ച വ്യായാമമാണ്.
രാത്രി ഉറങ്ങുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. എട്ട് മണിക്ക് മുമ്പായി കഴിക്കുന്നതാണ് ഉചിതമായ സമയം. ഇനി അഥവാ അതിനു ശേഷം വിശക്കുകയാണെങ്കിൽ ഒരു ആപ്പിൾ കഴിക്കുകയോ അല്ലെങ്കിൽ പാട കളഞ്ഞ ഒരു ഗ്ലാസ് പാൽ കുടിക്കുകയോ ആവാം.
നിങ്ങൾക്ക് ഡാൻസ് ഇഷ്ടമാണോ? എങ്കിൽ ഒരു വ്യായാമത്തിനു പോകേണ്ട. വീട്ടിലിരിക്കുമ്പോൾ തന്നെ നിങ്ങൾക്ക് ഇഷ്ടമുള്ള പാട്ട് വെച്ച് അതിനനുസരിച്ച് ചുവട് വെച്ച് നോക്കൂ. നടന്ന് പോകാവുന്ന ദൂരങ്ങൾക്ക് വണ്ടി ഉപയോഗിക്കുന്ന ശീലം ഒഴിവാക്കുക. ചെറിയ ദൂരങ്ങൾ നടന്ന് തന്നെ പോകാം.
Post Your Comments