ന്യൂഡല്‍ഹി : രാജ്യത്ത് 23 വ്യാജ സര്‍വകലാശാലകള്‍ ഉണ്ടെന്ന് കണ്ടെത്തി. വ്യാജ സര്‍വകാലാശാല കേരളത്തിലും ഉണ്ടെന്നറിഞ്ഞതോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലായി. രാജ്യത്ത് 23 വ്യാജ സര്‍വകലാശാലകളാണ് ഈ വര്‍ഷത്തെ പട്ടികയിലുള്ളത്. ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശിലാണ്, എട്ടെണ്ണം. തൊട്ടെടുത്ത് രാജ്യ തലസ്ഥാനമായ ദില്ലിയിലാണ്, എഴെണ്ണം. ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ രണ്ടുവീതമാണ് ഉള്ളത്. കേരളത്തിലുമുണ്ട് ഒരു വ്യാജസര്‍വ്വകലാശാല. സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റിയാണ് കേരളത്തിലുള്ള വ്യാജസര്‍വകലാശാല. കോഴ്സ് പാതി വഴിയില്‍ ഉപേക്ഷിക്കുന്നവരെയാണ് ഇത്തരം സര്‍വകലാശാലകള്‍ പിടികൂടുന്നത്. സ്വകാര്യ സ്ഥാപനങ്ങളില്‍ പേരിനൊരു ഡിഗ്രി, അതല്ലെങ്കില്‍ പെട്ടെന്നൊരു ജോലി. വ്യാജന്‍മാര്‍ക്ക് ഇഷ്ടംപോലെ അവസരമാണിന്നുള്ളത്.
Read Also : വ്യാജ സര്‍വകലാശാലയില്‍ പ്രവേശനം നേടിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ നിന്ന് മടങ്ങുന്നു
അതേസമയം, വര്‍ഷം തോറും വ്യാജ സര്‍വകലാശാലകളുടെ പട്ടിക യുജിസി പുറത്തിറക്കാറുണ്ടെങ്കിലും അതിനുമേല്‍ യാതൊരു നടപടിയും സ്വീകരിക്കാറില്ല. യുജിസി ആക്ട് പ്രകാരം 1000 രൂപ പിഴമാത്രമാണ് ആകെയുള്ള ശിക്ഷ. രാജ്യത്തെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് യുജിസിയാണ്. യുജിസിയുടെ അംഗീകാരം ഉണ്ടായാല്‍ മാത്രമേ രാജ്യത്ത് ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് പ്രവര്‍ത്തിക്കാനാകൂ. കേന്ദ്ര സര്‍വ്വകലാശാലകള്‍ക്കോ, യുജിസി അംഗീകരിച്ച സ്ഥാപനങ്ങള്‍ക്കോ മാത്രമേ നിലവില്‍ ബിരുദങ്ങള്‍ നല്‍കാനാകൂ. എന്നാല്‍ വ്യാജ സര്‍വകലാശാലകള്‍ നിയമത്തെ വെല്ലുവിളിച്ച് സമാന്തരമായി യഥേഷ്ടം പ്രവര്‍ത്തിക്കുകയാണ്.
Post Your Comments