ദുബായ്: കൃത്യ സമയത്ത് ദുബായിലെ ഡോക്ടർമാരുടെ ശരിയായ ഇടപെടൽ തുണച്ചതിനാൽ വിദേശ വനിതയ്ക്ക് ജീവിതം തിരിച്ചു കിട്ടി. 39 വയസുള്ള യുവതി ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് ദുബായിൽ എത്തിയത്. പെട്ടന്ന് തന്നെ അടിയന്തിര മസ്തിഷ്ക ശസ്ത്രക്രിയയ്ക്കായി അൽ സഹ്‌റ ആശുപത്രിയിൽ അവരെ പ്രവേശിപ്പിക്കേണ്ടി വന്നു.
ദുബായിലെത്തിയ ദിവസം തന്നെ തലവേദനയും താങ്ങാനാവാത്ത കഴുത്ത് വേദനയും ലിൻഡ്സെക്ക് അനുഭവപ്പെട്ടു. ഹോട്ടലിലെ മെഡിക്കൽ ജീവനക്കാർ അപ്പോൾ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബ്രിട്ടീഷ് യുവതി അൽ സഹ്‌റ ഹോസ്പിറ്റലിലെ (എജെഎച്ച്‌ഡി) എമർജൻസി റൂമിൽ അഡ്‌മിറ്റ് ചെയ്തു. അവിടെ ദുബായ് ഡോക്ടർമാർ ഉടൻ തന്നെ ബ്രെയിൻ സിടി സ്കാൻ നടത്തി അപൂർവമായ രക്തസ്രാവവും (എസ്‌എഎച്ച്) തുടർന്നുള്ള ഹൈഡ്രോസെഫാലസ് സ്ഥിരീകരിക്കുകയും ചെയ്തു. ഉടൻ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയതിനാൽ ജീവൻ രക്ഷപ്പെടുത്തി. ഐസിയുവിൽ പത്തുദിവസത്തിനുശേഷം യുവതിയെ ന്യൂറോളജി കൺസൾട്ടന്റായ ഡോ. സീസറിന്റെ മേൽനോട്ടത്തിൽ സുരക്ഷിതമായി ഒരു മെഡിക്കൽ വാർഡിലേക്ക് മാറ്റി.
ദുബായ് ഡോക്ടർമാർ ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുത്തതിനാലാണ് ജീവൻ തിരികെകിട്ടിയതെന്ന് യുവതി പ്രതികരിച്ചു.
Post Your Comments