മോസ്കൊ: പ്രധാന കായിക മേളകളില്‍ നിന്ന് റഷ്യയെ നാലു വര്‍ഷത്തേക്ക് വിലക്കി. രാജ്യാന്തര ഉത്തജേക വിരുദ്ധ ഏജന്‍സി (വാഡ) ആണ് വിലക്ക് ഏർപ്പെടുത്തിയത്. കായിക താരങ്ങളുടെ ഉത്തേജക ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് വാഡയുടെ നടപടി. വിലക്കിനെതിരെ ആര്ബിട്രേഷന് കോടതിയില്‍ അപ്പീല്‍ നല്കാന് റഷ്യയ്ക്ക് 21 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
അപ്പീല്‍ തള്ളിയാല്‍ 2022 ലെ ഖത്തര്‍ ലോകകപ്പും അടുത്ത വര്‍ഷം നടക്കുന്ന ടോക്കിയോ ഒളിംപിക്സും റഷ്യയ്ക്ക് നഷ്ടമാകും. 2022ലെ ബെയ്ജിംഗ് ശീതകാല ഒളിംപിക്സിലും റഷ്യയ്ക്ക് മത്സരിക്കാനാകില്ല. ജനുവരിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ച റഷ്യയിലെ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി
Post Your Comments