വീണ്ടുമൊരു ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ് ആപ്പ്. ഉപയോക്താക്കളുടെ ഏറെ നാളത്തെ ആവശ്യത്തെത്തുടർന്ന് വോയിസ് കോളുകൾക്കായി, കോൾ വെയ്റ്റിംഗ് ഫീച്ചർ ആണ് അവതരിപ്പിക്കുക. വാട്സ് ആപ്പിൽ വോയിസ് കോൾ ചെയുമ്പോൾ മറ്റൊരു കോൾ വന്നാൽ കോൾ വെയ്റ്റിംഗ് കാണിക്കുന്ന ഫീച്ചർ ആണിത്.
Also read : ചുമരിലൊട്ടിച്ച 85 ലക്ഷം രൂപയുടെ പഴം കഴിച്ച് കലാകാരന്‍
കോൾ ഹോൾഡ് ചെയ്യാനുള്ള സൗകര്യം ഇതിൽ ലഭ്യമല്ലെന്നാണ് റിപ്പോർട്ട്. നേരത്തെ വാട്സ് ആപ്പിൽ കോളിംഗിനിടെ മറ്റൊരു കോൾ വന്നാൽ അത് ഡിസ്കണക്ട് ആകുകയും പിന്നീട് മിസ്ഡ് കോളായി കാണിക്കുകയുമായിരുന്നു പതിവ്. നിലവിൽ ആൻഡ്രോയിഡ് വേർഷനിലെത്തിയ ഫീച്ചർ അധികം വൈകാതെ ഐഓഎസിലും ലഭ്യമാകും.
Post Your Comments