KeralaLatest NewsNews

ക്രിസ്മസ് അവധിയ്ക്ക് നാട്ടിലേയ്ക്ക് പോകുന്നവരെ ബുദ്ധിമുട്ടിലാക്കി ട്രെയിന്‍ ഗതാഗത നിയന്ത്രണം : വിവിധ സ്‌റ്റേഷനുകളില്‍ രണ്ട് മണിക്കൂര്‍ വരെ ട്രെയിനുകള്‍ പിടിച്ചിടും

കൊച്ചി : ക്രിസ്മസ് അവധിയ്ക്ക് നാട്ടിലേയ്ക്ക് പോകുന്നവരെ ബുദ്ധിമുട്ടിലാക്കി ട്രെയിന്‍ ഗതാഗത നിയന്ത്രണം . വിവിധ സ്റ്റേഷനുകളില്‍ രണ്ട് മണിക്കൂര്‍ വരെ ട്രെയിനുകള്‍ പിടിച്ചിടും.
എറണാകുളം – വള്ളത്തോള്‍ നഗര്‍ സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനെ തുടര്‍ന്നാണ് ട്രെയിനുകള്‍ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ 10 മുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു.

Read Also : ക്യൂവിൽ നില്‍ക്കാതെ ട്രെയിന്‍ ടിക്കറ്റ് എടുക്കാം

ഭാഗികമായി റദ്ദാക്കിയവ

56605 കോയമ്പത്തൂര്‍ തൃശൂര്‍ പാസഞ്ചര്‍ 9,10,13,14 തീയതികളില്‍ ഷൊര്‍ണൂര്‍ വരെ മാത്രം
56603 തൃശൂര്‍ കണ്ണൂര്‍ പാസഞ്ചര്‍ 10,11,14,15 തീയതികളില്‍ ഷൊര്‍ണൂരില്‍ നിന്നു സര്‍വീസ് ആരംഭിക്കും
56376 എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ 9,10,13 തീയതികളില്‍ തൃശൂര്‍ വരെ മാത്രം
56365 ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍ 10,11,14 തീയതികളില്‍ തൃശൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.
56366 പുനലൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ 9,10,13 തീയതികളില്‍ തൃശൂര്‍ വരെ മാത്രം
56371 ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ 10,11,14 തീയതികളില്‍ തൃശൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.

നിയന്ത്രണം

22149 എറണാകുളം – പുണെ ബൈവീക്ക്ലി എക്‌സ്പ്രസ് 10,17,24 തീയതികളില്‍ ഒന്നര മണിക്കൂറോളം ഇടപ്പളളിക്കും തൃശൂരിനുമിടയില്‍ പിടിച്ചിടും.

22655 തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പ്രസ് 11,18,25 തീയതികളില്‍ ഒന്നര മണിക്കൂറോളം എറണാകുളത്തിനും ഒല്ലൂരിനുമിടയില്‍ പിടിച്ചിടും.

16127 ചെന്നൈ ഗുരുവായൂര്‍ എക്‌സ്പ്രസ് 10,11,14,15,16,17,18,21,22,23,34,25,28 തീയതികളില്‍ ചേര്‍ത്തലയ്ക്കു തൃശൂരിനുമിടയില്‍ ഒന്നര മുതല്‍ 2 മണിക്കൂര്‍ വരെ പിടിച്ചിടും.

22653 തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പ്രസ് 14,21 തീയതികളില്‍ ഒരു മണിക്കൂറോളം ആലുവയ്ക്കും ഒല്ലൂരിനുമിടയില്‍ പിടിച്ചിടും.

22114 കൊച്ചുവേളി ലോകമാന്യതിലക് ബൈവീക്ക്ലി എക്‌സ്പ്രസ് 16, 23, 28 തീയതികളില്‍ ഒരു മണിക്കൂറോളം എറണാകുളത്തിനും പുതുക്കാടിനുമിടയില്‍ പിടിച്ചിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button