Latest NewsKeralaNews

സംസ്ഥാനത്ത് ഇന്ന് ജനശതാബ്ദി ഉൾപ്പെടെ മൂന്ന് ട്രെയിനുകൾ റദ്ദ് ചെയ്തു, ട്രെയിൻ ഗതാഗതം നാളെയും തടസപ്പെടും

ഇന്ന് 2.50- നുള്ള കണ്ണൂർ- എറണാകുളം എക്‌സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കുന്നതാണ്

റെയിൽപ്പാളത്തിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് ജനശതാബ്ദി ഉൾപ്പെടെ മൂന്ന് ട്രെയിനുകൾ റദ്ദ് ചെയ്തു. തൃശ്ശൂരിൽ പാളം ബലപ്പെടുത്തുന്ന പണികൾ തുടരുന്ന സാഹചര്യത്തിലാണ് ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 14.50- ന് തിരുവനന്തപുരത്തു നിന്നും പുറപ്പെടേണ്ട 12082 തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി പൂർണമായും റദ്ദാക്കി. വൈകിട്ട് 5.35- ന് ഉള്ള എറണാകുളം- ഷൊർണൂർ മെമു, രാത്രി 7.40- ന് ഉള്ള എറണാകുളം- ഗുരുവായൂർ എക്സ്പ്രസ് എന്നീ ട്രെയിനുകളും റദ്ദ് ചെയ്തിട്ടുണ്ട്.

ഇന്ന് 2.50- നുള്ള കണ്ണൂർ- എറണാകുളം എക്‌സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കുന്നതാണ്. ഇന്ന് 3 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടേണ്ട ചെന്നൈ മെയിൽ തൃശൂരിൽ നിന്ന് രാത്രി 8.43- നു പുറപ്പെടും. ഇന്ന് രാത്രി 10.10- ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട കന്യാകുമാരി-ബെംഗളൂരു ട്രെയിൻ 2 മണിക്കൂർ വൈകുന്നതാണ്. നാളെ സർവീസ് നടത്തുന്ന കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി പൂർണമായും റദ്ദാക്കിയിട്ടുണ്ട്.

Also Read: സി പി എം നേതാവ് പി.കെ ശശി നടത്തിയത് കോടികളുടെ ഫണ്ട് തിരിമറി, തെളിവുകള്‍ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button