വയനാട്: വയനാട്ടില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അദ്ധ്യാപകര്‍ക്ക് എതിരെ നടപടി വേണ്ടന്ന നിർദേശവുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍. അധ്യാപകര്‍ക്ക് എതിരെയുള്ള കുട്ടികളുടെ മൊഴി പൂര്‍ണമായും മുഖവുരയ്ക്ക് എടുക്കേണ്ടതില്ലെന്നും അധ്യാപകരോടുള്ള ചില കുട്ടികളുടെ ശത്രുതാ മനോഭാവമാണ് ഇവര്‍ക്ക് എതിരെ മൊഴി നല്‍കാന്‍ കാരണമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സുരേഷ് അറിയിച്ചു.
അതേസമയം രക്ഷാകര്‍ത്താവ് വരുംവരെ കാത്തിരുന്ന അധ്യാപകരുടെ നടപടി ശരിയല്ല, എന്നാല്‍ കുട്ടികളുടെ ഭാവിയെകരുതി ഈ വീഴ്ചയില്‍ നടപടി വേണ്ടതില്ലെന്നാണ് വിലയിരുത്തൽ. ഡ്യൂട്ടി ഡോക്ടര്‍ക്ക് വീഴ്ച്ച പറ്റിയെന്നും കമ്മീഷന്‍ വിലയിരുത്തി. നവംബര്‍ 20 നാണ് ഷഹല എന്ന വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരണപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഷിജിന്‍ എന്ന അധ്യാപകനെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
Post Your Comments