താനെ: റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം ട്രാക്ക് വഴി മുറിച്ചുകടന്ന യാത്രക്കാരന് ജീവന്‍ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്. റെയില്‍വെ പൊലീസുദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലാണ് ഇയാളുടെ ജീവന്‍ രക്ഷിച്ചത്. മഹാരാഷ്ട്രയിലെ താനെയില്‍ ആണ് സംഭവം. ട്രെയിനിന് മുന്നില്‍നിന്ന് യാത്രക്കാരനെ രക്ഷിക്കുന്ന പൊലീസുകാരന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അനില്‍ കുമാര്‍ എന്ന റെയില്‍വെ പൊലീസുദ്യോഗസ്ഥനാണ് യാത്രക്കാരനെ രക്ഷിച്ചത്. പ്ലാറ്റ് ഫോമില്‍ നിന്ന് മറ്റൊരു പ്ലാറ്റ് ഫോമിലേക്ക് ട്രാക്കിലൂടെ കടക്കുകയായിരുന്നു ഇയാള്‍. ഇതിനിടെ ട്രെയിന്‍ വരുന്നത് കണ്ട പൊലീസുകാരന്‍ ചാടിയിറങ്ങി യാത്രക്കാരനെ പ്ലാറ്റ്‌ഫോമിലേക്ക് പിടിച്ച് തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് ട്രാക്കില്‍നിന്ന് ട്രെയിനിന് മുന്നില്‍നിന്ന് പെടാതെ പൊലീസുകാരന്‍ തൊട്ടപ്പുറത്തേക്ക് ചാടുന്നതും വീഡിയോയില്‍ കാണാം. സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് നിരവധിപേര്‍ കമന്റിട്ടു. പൊലീസുകാരനെ അഭിനന്ദിക്കുകയും യാത്രക്കാരന് തക്കതായ ശിക്ഷ നല്‍കണമെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു.
#WATCH: RPF Constable Anil Kr, deployed at Thane Railway Station, risked his life to save a man who was crossing the railway track while a train was coming towards him. Kumar jumped onto the track, hauled the man up the platform&then managed to jump out of the train's way.(03.12) pic.twitter.com/Y7sNucBzse
— ANI (@ANI) December 5, 2019
Post Your Comments