തിരുവനന്തപുരം : ഹെല്‍മറ്റ് ഇല്ലാത്തതിന് കഴിഞ്ഞ ആഴ്ച പിടിയിലായവരുടെ എണ്ണം ഞെട്ടിയ്ക്കുന്നത് . ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് എന്നിവ കര്‍ശനമാക്കിയശേഷം കഴിഞ്ഞ ആറു ദിവസത്തിനിടെ പിഴയായി ഈടാക്കിയത് 36.34 ലക്ഷം രൂപ. ശനിയാഴ്ച വരെ ഹെല്‍മെറ്റ് ധരിക്കാത്തതിന് 5192 പേരെയൈണ് പിടികൂടിയത്. ഇതില്‍ 2586 പേര്‍ പിന്‍സീറ്റ് യാത്രക്കാരാണ്. ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ച 2611 പേരും 500 രൂപ വീതം പിഴ നല്‍കി. സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തതിന് 901 പേരും പിടിയിലായി. 80 ടൂറിസ്റ്റ് ബസുകള്‍ക്കെതിരെയും നടപടിയെടുത്തു.
മോട്ടോര്‍വാഹന വകുപ്പിന്റെ വിവിധ സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. കേന്ദ്ര നിയമത്തില്‍ നിന്നും വ്യത്യസ്തമായി പിഴത്തുക കുറച്ച സംസ്ഥാനത്തിന്റെ നടപടി നിയമപരമായി നിലനില്‍ക്കുമെന്ന വിലയിരുത്തലിലാണ് ഗതാഗതവകുപ്പ്. ഇതു നിയമവിരുദ്ധമാണെന്നുള്ള അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം സംസ്ഥാനത്തിന്റെ നടപടിയെ ബാധിക്കില്ലെന്നാണ് നിഗമനം.
Post Your Comments