ന്യൂഡൽഹി: സബ്‌സിഡിയില്ലാത്ത പാചക വാതക വിലയിൽ വർധനവ്. ഡൽഹിയിലും മുംബൈയിലും യഥാക്രമം 13.5 രൂപയും 14 രൂപയും വർധിക്കുമെന്ന് ഇൻഡെയ്ൻ ബ്രാൻഡിൽ എൽപിജി വിതരണം ചെയ്യുന്ന ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. സബ്സിഡിയില്ലാത്ത എൽപിജിക്ക് ഡൽഹിയിൽ സിലിണ്ടറിന് 695 രൂപയും മുംബൈയിൽ 665 രൂപയുമാകും. കേരളത്തിലെ ശരാശരി എൽപിജി വില 14.2 കിലോഗ്രാമിന് 647.5 രൂപയുമാണ്.
Read also: ഹെല്‍മറ്റ് ഇല്ലാത്തതിന് കഴിഞ്ഞ ആഴ്ച പിടിയിലായവരുടെ എണ്ണം ഞെട്ടിയ്ക്കുന്നത്
നിലവിൽ ഒരു വർഷം ഒരു വീടിന് 14.2 കിലോഗ്രാം വീതമുള്ള 12 സിലിണ്ടറുകളാണ് സർക്കാർ സബ്‌സിഡി നിരക്കിൽ നൽകുന്നത്. കൂടുതൽ എണ്ണം വേണമെങ്കിൽ ഉപഭോക്താവ് വിപണിവില നൽകിയാണ് വാങ്ങേണ്ടത്.
Post Your Comments