തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്‍റി20 മത്സരത്തില്‍ ഇന്ത്യക്ക് മൂന്നാം വിക്കറ്റും നഷ്ടമായി. രോഹിത് ശർമ്മയ്ക്ക് പിന്നാലെ ശിവം ദുബെയാണ് പുറത്തായത്. നാല് സിക്സറുകളും മൂന്ന് ബൗണ്ടറികളും ഉള്‍പ്പെടെ 30 പന്തില്‍ 54 റണ്‍സെന്ന മികച്ച സ്കോര്‍ നേടിയാണ് ശിവം ദുബൈ ഹെറ്റ്മെയറുടെ കൈളില്‍ ഒതുങ്ങിയത്. 18 പന്തില്‍ രണ്ട് ബൗണ്ടറികള്‍ ഉള്‍പ്പെടെ15 റണ്‍സ് നേടി രോഹിത്ത് ശര്‍മ മൈതാനം വിട്ടതിന് പിന്നാലെയാണ് ശിവം ദുബെയും പുറത്തായത്. 11 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഹൈദരാബാദ് നടന്ന ആദ്യ ട്വന്റി-20യിലെ ടീമിനെ ഇന്ത്യ നിലനിറുത്തി. സഞ്ജു വി.സാംസണ് ഇത്തവണയും ടീമിലിടം ലഭിച്ചില്ല.
Post Your Comments